സിറിയയില്‍ റഷ്യക്ക് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
|ഒരു ഭാഗം നടത്തുന്ന കുറ്റകൃത്യങ്ങളെ മറ്റൊരു വിഭാഗത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ന്യായീകരിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ കുറ്റപ്പെടുത്തി.
സിറിയയില്‍ പ്രഹരശേഷി കൂടിയ സ്‌ഫോടകവസ്തുകള്‍ ഉപയോഗിക്കുന്ന റഷ്യക്ക് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഒരു ഭാഗം നടത്തുന്ന കുറ്റകൃത്യങ്ങളെ മറ്റൊരു വിഭാഗത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ന്യായീകരിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ കുറ്റപ്പെടുത്തി.
യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈനാണ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയത്. അലെപ്പോയിലെ വിമതനിയന്ത്രണ പ്രദേശങ്ങളില്‍ റഷ്യ മാരക ശേഷിയു ധ2പള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് ശേഷം റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം നൂറുകണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. അതിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
അലെപ്പോയില്‍ ഇപ്പോള്‍ നടക്കുന്ന പല ഇടപെടലുകളും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ പെടും. അലെപ്പോയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ തീരുമാനങ്ങളെടുക്കേണ്ട സമയമാണിതെന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു. യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ അവരുടെ വീറ്റോ അധികാരം സിറിയയിലെ പ്രശ്‌നപരിഹാരത്തിനായി ഉപയോഗിക്കണം. അതുവഴി മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ എത്തുകയുള്ളു.
സിറിയന്‍ സര്‍ക്കാരും സഖ്യരാജ്യങ്ങളും മേഖലയില്‍ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും ഹൈകമ്മീഷണര്‍ ചൂണ്ടിക്കാട്ടി. സിവിലിയന്‍മാര്‍ക്ക് നേരെയും ആശുപത്രികള്‍ക്ക് നേരെയും റഷ്യ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിച്ചിരുന്നു.