International Old
പ്രിയപ്പെട്ട ട്രംപിന്, നിയുക്ത പ്രസിഡന്റിന് സിറിയന്‍ അഭയാര്‍ഥിയുടെ കത്ത്പ്രിയപ്പെട്ട ട്രംപിന്, നിയുക്ത പ്രസിഡന്റിന് സിറിയന്‍ അഭയാര്‍ഥിയുടെ കത്ത്
International Old

പ്രിയപ്പെട്ട ട്രംപിന്, നിയുക്ത പ്രസിഡന്റിന് സിറിയന്‍ അഭയാര്‍ഥിയുടെ കത്ത്

Ubaid
|
3 Jun 2017 7:23 AM GMT

എന്റെ പേര് അബ്ദുല്‍അസീസ് ദുഖാന്‍. സിറിയയില്‍ നിന്ന് പലായനം ചെയ്ത നാല്‍പ്പത് ലക്ഷം പേരില്‍ ഒരാള്‍. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും ഞങ്ങളുടെ മനസ്സും പിന്നിട്ട വഴിയില്‍ കരിച്ചു കളഞ്ഞിരിക്കുന്നു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സിറിയന്‍ അഭയാര്‍ഥിയുടെ കത്ത്. ചെറുതായി തുടങ്ങിയ തെരുവ് സമരം ലക്ഷക്കണക്കിന് പേരുടെ മരണത്തിനും പലായനത്തിനും വഴിവെച്ചപ്പോള്‍ ഇനിയും പ്രതീക്ഷയോടെ നല്ലൊരു ദിനം കാത്തിരിക്കുകയാണ് സിറിയന്‍ ജനത. ഡോണള്‍ഡ് ട്രംപിന് തങ്ങളുടെ ഭാവി നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് കത്തില്‍ പറയുന്നത്. സിറിയന്‍ ജനതയുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രങ്ങളും അബ്ദുല്‍ അസീസ് ദുഖാന്‍ എന്ന യുവാവ് കത്തിനൊപ്പം ചേര്‍ക്കുന്നു.

എന്റെ പേര് അബ്ദുല്‍അസീസ് ദുഖാന്‍. സിറിയയില്‍ നിന്ന് പലായനം ചെയ്ത നാല്‍പ്പത് ലക്ഷം പേരില്‍ ഒരാള്‍. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും ഞങ്ങളുടെ മനസ്സും പിന്നിട്ട വഴിയില്‍ കരിച്ചു കളഞ്ഞിരിക്കുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദിക്കാനാണ് ഈ കത്ത്. ഒപ്പം തന്നെ താങ്കളുടെ വാക്കുകള്‍ ഞങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ എത്രത്തോളം നിര്‍ണായകമാണ് എന്ന് ഓര്‍മിപ്പിക്കുന്നതിനും. കൈയില്‍ റോസാപ്പൂക്കളുമേന്തിയാണ് ഞങ്ങള്‍ വിപ്ലവം തുടങ്ങിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ റോസാപ്പൂക്കള്‍ മാറി തോക്കുകളായിരിക്കുന്നു. എന്നാല്‍ പ്രതീക്ഷയിപ്പോഴും കൈവിട്ടിട്ടില്ല. താങ്കളുടെ മുന്‍ഗാമികള്‍ ഞങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഞങ്ങള്‍ക്കിപ്പോഴും വിശ്വാസമുണ്ട്. ഒരുപക്ഷെ താങ്കള്‍ക്ക് ഞങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ സാധിച്ചേക്കും. ഞങ്ങളുടെ വീടും നാടും നഗരവും നശിക്കുന്നത് തിരിഞ്ഞു നോക്കിയാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചേ മതിയാകു. അല്ലയോ ഭാവി പ്രസിഡന്റേ. അതിര്‍ത്തികള്‍ സ്വപ്നങ്ങളെ കൊല്ലുന്നവയാണ്. ഞങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും സ്വപ്നം കാണുന്നവരാണ്. ഞങ്ങള്‍ക്ക് മുന്നില്‍ ഇനിയും മതിലുകള്‍ പണിയരുത്. എന്നെങ്കിലുമൊരിക്കല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സിറിയയിലേക്ക് തിരികെ പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Similar Posts