International Old
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി സ്റ്റീഫന്‍ ഹോക്കിങ്ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി സ്റ്റീഫന്‍ ഹോക്കിങ്
International Old

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി സ്റ്റീഫന്‍ ഹോക്കിങ്

admin
|
3 Jun 2017 7:43 AM GMT

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൈതാന പ്രാസംഗികന്‍ മാത്രമാണെന്നും സ്റ്റീഫന്‍ ഹോക്കിങ് വിമര്‍ശിച്ചു.


ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന ഡേവിഡ് കാമറണിന്റെ നിലപാടിന് പിന്തുണയുമായി വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൈതാന പ്രാസംഗികന്‍ മാത്രമാണെന്നും സ്റ്റീഫന്‍ ഹോക്കിങ് വിമര്‍ശിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടന് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് സ്റ്റീഫന്‍ ഹോക്കിങ് നല്‍കിയത്. സുരക്ഷയിലും വ്യാപാരത്തിലും രാജ്യത്തിന് ആഘാതം ഏല്‍പ്പിക്കുന്നതായിരിക്കും അത്തരം തീരുമാനം. പൌണ്ടിന്‍റെ മൂല്യം കുത്തനെ ഇടിയുകയായിരിക്കും ഇതിന്‍റെ ഫലമെന്നും ഹോക്കിങ് പറഞ്ഞു. ബ്രീട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ സര്‍വകലാശാലകളിലെ പഠിക്കുന്നതിന് അംഗത്വം ഗുണം ചെയ്യും. ആശയ കൈമാറ്റത്തിനുള്ള മികച്ച വേദിയാണ് യൂണിയന്‍. അത് വേണ്ടെന്ന് വെക്കുന്നത് ബ്രിട്ടന്‍ ലോകത്ത് ഒറ്റപ്പെടുന്നതിന് ഇടയാകുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനില്‍ ജൂണ്‍ 23ന് ഹിത പരിശോധന നടക്കാനിരിക്കെയാണ് കാമറണിന്‍റെ നിലപാടിനെ പിന്തുണച്ച് ഹോക്കിങ് രംഗത്ത് വന്നത്. ഹിതപരിശോധനയില്‍ കാമറണിന്‍റെ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ കാമറണ്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുമെന്നും സൂചനയുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയും ഹോക്കിങ് രൂക്ഷമായി വിമര്‍ശിച്ചു. ഒരു മൈതാന പ്രാസംഗികന്‍ മാത്രമായി ട്രംപ് തരം താഴ്ന്നുവെന്നും ട്രംപിനെ തോല്‍പ്പിക്കാന്‍ ഹിലരിക്ക് കഴിയുമെന്നും ഹോക്കിങ് പറഞ്ഞു. നേരത്തെ ട്രംപി‍ന്‍റെ നിലപാടുകളെ വിമര്‍ശിച്ച് ഡേവിഡ് കാമറണ്‍ രംഗത്തെത്തിരിയിരുന്നു.

Similar Posts