രാജ്യ നന്മക്കായി ശരിയായ വഴിയാണ് ഇറാന് വോട്ടര്‍മാര്‍ തെരഞ്ഞെടുത്തതെന്ന് റൂഹാനി
|പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനിയുടെ സഖ്യം മേല്‍ക്കൈ നേടിയതിനു പിന്നാലെയാണ് പ്രസ്താവന. വോട്ട് ചെയ്ത ജനങ്ങള്‍ക്കുള്ള കൃതജ്ഞതയും റൂഹാനി പ്രകടിപ്പിച്ചു.
രാജ്യ നന്മക്കായി ശരിയായ വഴിയാണ് ഇറാന് വോട്ടര്‍മാര്‍ തെരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനിയുടെ സഖ്യം മേല്‍ക്കൈ നേടിയതിനു പിന്നാലെയാണ് പ്രസ്താവന. വോട്ട് ചെയ്ത ജനങ്ങള്‍ക്കുള്ള കൃതജ്ഞതയും റൂഹാനി പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ ജനങ്ങളാണ്. പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ ഗതിനിര്‍ണയിക്കുന്നതും അവര്‍ തന്നെയെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു. തങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്ത ജനങ്ങള്‍ക്ക് കൃതജ്ഞതയും റൂഹാനി അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിലേക്കും വിദഗ്ധ സമിതിയിലേക്കും നടന്ന തെരഞ്ഞെടുപ്പ് പാശ്ചാത്യ രാജ്യങ്ങളുമായി ആണവകരാറില്‍ ഒപ്പുവെച്ച റൂഹാനിയുടെ ഹിതപരിശോധനയാവുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. പാശ്ചാത്യ ശക്തികളുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുകയും വിദേശ നിക്ഷേപത്തിന് ഇറാന്റെ വാതില്‍ തുറന്നിടുകയും ചെയ്ത റൂഹാനിയുടെ നടപടികളെ കഠിനമായി എതിര്‍ത്ത പാരമ്പര്യവാദികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായത്.അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. പാരമ്പര്യവാദികള്‍ക്ക് 103 സീറ്റുകളും പരിഷ്കരണ വാദികള്‍ക്ക് 95 ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ 14 സ്വതന്ത്രരും വിജയിച്ചു. പാരമ്പര്യവാദികള്‍ക്ക് ടെഹ്റാന് നഗരത്തിലാണ് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. എന്നാല്‍ മറ്റ് നഗരങ്ങളില്‍ അധികം സീറ്റുകള്‍ നേടാനും ഗ്രാമങ്ങള്‍ പൂര്‍ണമായി തൂത്തുവാരാനും പാരമ്പര്യവാദികള്‍ക്ക് സാധിച്ചു. 69 സീറ്റുകളില്‍ വ്യക്തമായ വിജയം ആര്‍ക്കും നേടാനായില്ല. ഈ സീറ്റുകളിലേക്ക് ഏപ്രിലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. പാരമ്പര്യവാദികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള സീറ്റുകളാണിവ.