International Old
സിറിയന്‍ പ്രശ്നം: ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയില്‍സിറിയന്‍ പ്രശ്നം: ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയില്‍
International Old

സിറിയന്‍ പ്രശ്നം: ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയില്‍

admin
|
25 Jun 2017 4:43 PM GMT

സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍

സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയിലെത്തി. വിഷയത്തില്‍ അറബ് നേതാക്കള്‍ റഷ്യന്‍‌ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തി. ഇത് നാലാമത്തെ തവണയാണ് സിറിയന്‍ വിഷയത്തില്‍ റഷ്യയുമായി ജിസിസി നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്.

സിറിയയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറബ് ഗള്‍ഫ് രാജ്യങ്ങള്‍ റഷ്യയിലെ മോസ്കോയിലെത്തി വിദേശകാര്യമന്ത്രി സെര്‍ജി ലവ്‍റോവുമായി ചര്‍ച്ച നടത്തിയത്. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ നേരത്തെ ആരംഭിച്ച ശ്രമത്തിന്റെ തുടര്‍ച്ചയായാണ് പുതിയ കൂടിക്കാഴ്ച. ഐഎസിന്റെ ശക്തികേന്ദ്രമായ റഖയില്‍ നിന്ന് ഐഎസിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തെ വടക്കന്‍ സിറിയയിലുള്ള വിമതരുടെ ഇടപെടല്‍ മന്ദഗതിയിലാക്കിയ സാഹചര്യത്തിലാണ് ഗള്‍ഫ് വിദേശകാര്യ മന്ത്രിമാര്‍ റഷ്യയിലെത്തിയത്. രാജ്യത്ത് പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണവും പ്രതിപക്ഷത്തിന്റെ ഈ സമയത്തുള്ള ഇടപെടലും പ്രശ്നത്തെ ഗുരുതരമാക്കുന്നു. എന്നാല്‍ റഷ്യ തീവ്രസംഘടനയായി പ്രഖ്യാപിക്കാനാഗ്രഹിക്കുന്ന അഹ്റാര്‍ അല്‍ ഷാം, ജൈഷ അല്‍ ഇസ്ലാം എന്നീ സംഘടനകള്‍ ഉന്നത കൂടിയാലോചന സമിതിയുടെ ഭാഗമായി സൌദിയുടെ സൂക്ഷ്മ പരിശോധനയിലാണ്. സിറിയയിലെ പ്രതിപക്ഷ മുന്നേറ്റത്തിന് മുന്നിലെ പ്രധാന തടസ്സവും ജിസിസി രാജ്യങ്ങള്‍ക്കും റഷ്യക്കുമിടയിലെ പ്രതിസന്ധിയാവുന്ന വിഷയവും ഇതാണ്.

Similar Posts