International Old
അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ - ഇന്ത്യന്‍ വംശജരെ ഉന്നംവച്ച് പുതിയ പരസ്യവുമായി ട്രംപ്അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ - ഇന്ത്യന്‍ വംശജരെ ഉന്നംവച്ച് പുതിയ പരസ്യവുമായി ട്രംപ്
International Old

അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ - ഇന്ത്യന്‍ വംശജരെ ഉന്നംവച്ച് പുതിയ പരസ്യവുമായി ട്രംപ്

Damodaran
|
26 Jun 2017 1:02 AM GMT

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ - അമേരിക്കന്‍ ചാനലുകളില്‍ ഒരു ദിവസം ചുരുങ്ങിയത് 20 തവണയെങ്കിലും എത്തുന്നുണ്ട്

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ മുദ്രാവാക്യമായിരുന്ന 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍ ' മാറ്റങ്ങളോടെ ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് രംഗത്ത്., അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ഉന്നം വച്ചുള്ള ടെലിവിഷന്‍ പര്യത്തിന്‍റെ ആപ്തവാക്യം അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നാണ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വംശജരെ മാത്രം ലക്ഷ്യമാക്കി ഒരു പരസ്യം ഒരുങ്ങുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ - അമേരിക്കന്‍ ചാനലുകളില്‍ ഒരു ദിവസം ചുരുങ്ങിയത് 20 തവണയെങ്കിലും എത്തുന്നുണ്ട്. ഞാന്‍ ഡൌണാള്‍ഡ് ട്രംപ്. ഞാന്‍ ഈ സന്ദേശം അംഗീകരിക്കുന്നു എന്ന ട്രംപിന്‍റെ വാക്കുകളോടെ അവസാനിക്കുന്ന പരസ്യത്തില്‍ ന്യൂ ജേഴ്സിയിലെ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യത്തിന്‍റെ വിവിധ ഇവന്‍റുകളില്‍ ട്രംപ് നടത്തിയ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യത്തിലുനീളം ഇടവേളകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts