International Old
അമേരിക്ക - യൂറോപ്പ് സ്വതന്ത്ര വാണിജ്യ കാരാറിനായി ഒബാമഅമേരിക്ക - യൂറോപ്പ് സ്വതന്ത്ര വാണിജ്യ കാരാറിനായി ഒബാമ
International Old

അമേരിക്ക - യൂറോപ്പ് സ്വതന്ത്ര വാണിജ്യ കാരാറിനായി ഒബാമ

admin
|
27 Jun 2017 10:32 AM GMT

അമേരിക്ക- യൂറോപ്പ് സ്വതന്ത്ര വാണിജ്യ കരാര്‍ യാഥാര്‍ഥ്യമാവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.

അമേരിക്ക- യൂറോപ്പ് സ്വതന്ത്ര വാണിജ്യ കരാര്‍ യാഥാര്‍ഥ്യമാവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തിയ ഒബാമ ഒരു വാണിജ്യ മേളയില്‍ സംസാരിക്കുകയായിരുന്നു. കരാര്‍ ഈ വര്‍ഷം തന്നെ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കല്‍ പറഞ്ഞു.

ആറ് ദിവസത്തെ വിദേശപര്യടനത്തിന്റെ ഭാഗമായാണ് ഒബാമ ജര്‍മനിയിലെത്തിയത്. ജര്‍മന്‍ ചാന്‍സിലര്‍ ഒബാമക്ക് ഊഷ്മള സ്വീകരണം നല്‍കി. നിരവധി പ്രമുഖര്‍ പങ്കെടുത്ത വാണിജ്യ മേളയില്‍ സംസാരിക്കവെയാണ് ഒബാമ അമേരിക്ക- യൂറോപ്പ് സ്വതന്ത്ര വാണിജ്യ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വ്യക്തമാക്കിയത്. ജനുവരി ഇരുപതിന് തന്‍റെ പ്രസിഡന്‍റ് കാലാവധി അവസാനിക്കുമെന്ന് വ്യക്തമാക്കിയ ഒബാമ സമയം നമ്മുടെ ആരുടെയും കയ്യിലല്ലെന്നും ഓര്‍മ്മിപ്പിച്ചു. കരാര്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കാന്‍ കഴിയുമെന്ന് മെര്‍ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സിറിയ, ലിബിയ, യുക്രൈന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാന്ദ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി എന്നിവരുമായും ഇരുവരും ചര്‍ച്ച നടത്തും. അതേസമയം അമേരിക്കയുമായി ജര്‍മനി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Related Tags :
Similar Posts