സിറിയന്‍ അഭയാര്‍ഥികളെ തടയില്ലെന്ന് മെര്‍ക്കല്‍
|സിറിയന്‍ അഭായാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ജര്‍മനിക്ക് പ്രയാസമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍. അഭയാര്‍ഥികളോടുള്ള നിലവിലുള്ള സമീപനം തുടരുക തന്നെ ചെയ്യുമെന്നും ആംഗെല പറഞ്ഞു.
സിറിയന്‍ അഭായാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ജര്‍മനിക്ക് പ്രയാസമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍. അഭയാര്‍ഥികളോടുള്ള നിലവിലുള്ള സമീപനം തുടരുക തന്നെ ചെയ്യുമെന്നും ആംഗെല പറഞ്ഞു.
തന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മെര്‍ക്കല്‍ അഭയാര്‍ഥി വിഷയത്തില്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് അറിയിച്ചത്. യൂറോപ്പ് സ്വീകരിക്കുന്നതിലധികം അഭയാര്‍ഥികളെ ലെബനനും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ നിലവില്‍ സ്വീകരിക്കുന്നുണ്ടെന്ന് മെര്‍ക്കല്‍ പറഞ്ഞു. ഈ രാജ്യങ്ങള്‍ക്ക് ഇത്രയും പേരെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് യൂറോപ്പ് എന്ന വന്‍കരക്ക് അത്തരത്തില്‍ ആയിക്കൂടാ എന്നും മെര്‍ക്കല്‍ ചോദിച്ചു. താന്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ഏറ്റുവുമധികം വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മെര്‍ക്കല്‍ പറഞ്ഞു. അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ നിലവില്‍ തുര്‍ക്കിയുമായി ചേര്‍ന്ന് പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും മെര്‍ക്കല്‍ അറിയിച്ചു.