മൊസൂള്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ സൈന്യം ശ്രമം ആരംഭിച്ചു
|ഇറാഖില്‍ മൊസൂള്‍ നഗരം ഐഎസില്‍നിന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചതോടെ പ്രദേശം ഉപേക്ഷിച്ച് പോകാന്‍ ആരംഭിച്ചിരിക്കുകയാണ് മൊസൂള്‍ നിവാസികള്‍.
ഇറാഖില്‍ മൊസൂള്‍ നഗരം ഐഎസില്‍നിന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചതോടെ പ്രദേശം ഉപേക്ഷിച്ച് പോകാന്‍ ആരംഭിച്ചിരിക്കുകയാണ് മൊസൂള്‍ നിവാസികള്‍. മൊസൂളിനെ സ്വതന്ത്രമാക്കനുള്ള നീക്കങ്ങളുടെ ആദ്യ പടിയാണ് ഇറാക്കില്‍ സൈന്യം നടപ്പാക്കുന്നതെന്ന് പ്രസഡന്റ് ഹൈദര്‍ അല്‍ അബാദി അറിയിച്ചു.
ജനങ്ങള്‍ തങ്ങള്‍ക്ക് എടുക്കാനാകുന്ന വസ്തുക്കളെല്ലാം വാരിക്കൂട്ടി മൊസൂളില്‍നിന്ന് പലായനം ചെയ്യുന്നതായാണ് ഇറാക്ക് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട ചിത്രങ്ങളും ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് സൈന്യം മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. മക്മൂര്‍ ഏരിയയിലായിരുന്നു സൈന്യത്തിന്റെ ആദ്യ നീക്കം. ഈ വര്‍ഷം തന്നെ നഗരം പിടിച്ചെടുക്കുമെന്നാണ് ഇറാഖ് അധികൃതരുടെ അവകാശ വാദം. 2014 ജൂണിലാണ് മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഐഎസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.