ഇറ്റലിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി
|റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഇറ്റലിയില്‍ അനുഭവപ്പെട്ടത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. 368 പേര്‍ക്ക് പരിക്കേറ്റു. ഇറ്റാലിയന്‍ നഗരമായ പെറുജിയയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഇറ്റലിയില്‍ അനുഭവപ്പെട്ടത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. വടക്കു കിഴക്കൻ റോമിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇരുപത് സെക്കന്റ് നീണ്ട കന്പനത്തില്‍ മധ്യ ഇറ്റലിയിലെ മലയോര നഗരത്തിന്റെ പകുതി ഭാഗവും വിറച്ചു
പെറുജിയയിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ മിക്കതും തകര്‍ന്നിരിക്കുകയാണ്.റോഡുകളും പാലങ്ങളും തകരുകയും ചിലയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അക്ക്യുമോലി, അമാട്രിസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോന്റോ എന്നിവിടങ്ങളിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്.
മരിച്ചവരില്‍ കൂടുതലും അമാട്രിസ്, നഗരത്തില്‍ നിന്നുള്ളവരാണ്. നഗരത്തിന്റെ മൂന്നിലൊരു ഭാഗവും തകര്‍ന്നിട്ടുണ്ട്. അമാട്രിസ് വിനോദ സഞ്ചാരികളുകടെ കേന്ദ്രം കൂടിയാണ്. ഇറ്റലി പ്രധാനമന്ത്രി മറ്റിയോ റെന്‍സി ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍കല്‍ ഇറ്റലിക്ക് ഉറപ്പ് നല്‍കി. സംഭവത്തില്‍ അമേരിക്കയും അനുശോചനം അറിയിച്ചു.