മാത്യു ചുഴലിക്കാറ്റ്: ഹെയ്തിയില്‍ മരണസംഖ്യ ആയിരം കവിഞ്ഞു
|ഹെയ്തിയില്‍ കടുത്ത നാശം വിതച്ച മാത്യു ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഹെയ്തിയില്‍ കടുത്ത നാശം വിതച്ച മാത്യു ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 900 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുരന്ത ബാധിത പ്രദേശങ്ങള്‍ പകര്‍ച്ച വ്യാധികള്‍ പടരുകയാണിപ്പോള്‍.
ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 939 ആണ്. എന്നാല്‍ മരണസംഖ്യ ആയിരം കവിയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഹെയ്തിയുടെ തെക്കന്‍മേഖലയില്‍ കാറ്റ് കാര്യമായ നാശനഷ്ടം വിതച്ചു. ചുഴലിക്കാറ്റ് ബാധിച്ചത് പത്തുലക്ഷത്തിലേറെ പേരെയാണ്. അരലക്ഷം പേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നടിഞ്ഞു. കൊടുംങ്കാറ്റും പേമാരിയും മൂലം രാജ്യം കോളറ ഭീഷണിയിലാണിപ്പോള്‍. അവസ്ഥ പരിഗണിച്ച് ക്യൂബയടക്കമുള്ള രാജ്യങ്ങള്‍ പ്രദേശത്തേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ അയച്ചിട്ടുണ്ട്. മേഖലകളിലേക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ പ്രയാസപ്പെടുകയാണ് രക്ഷാ പ്രവര്‍ത്തകര്‍.