International Old
കൊളംബിയയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടികൊളംബിയയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി
International Old

കൊളംബിയയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി

Alwyn K Jose
|
25 July 2017 7:35 AM GMT

കൊളംബിയയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. കൊളംബിയ സര്‍ക്കാറും വിമത ഗ്രൂപ്പായ ഫാര്‍കും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് നാഷണല്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.

കൊളംബിയയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. കൊളംബിയ സര്‍ക്കാറും വിമത ഗ്രൂപ്പായ ഫാര്‍കും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് നാഷണല്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു. സര്‍ക്കാറിനെതിരായ ഒളിയുദ്ധം തുടരുമെന്ന് ഗറില്ലാ നേതാവ് ഗാബിനോ അറിയിച്ചു.

കൊളംബിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമത ഗ്രൂപ്പായ നാഷണല്‍ ലിബറേഷന്‍ ആര്‍മി വീഡിയോ സന്ദേശത്തിലൂടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മുഖ്യ വിമത ഗ്രൂപ്പ് ആയ ഫാര്‍കുമായുണ്ടാക്കിയ സമാധാന ഉടമ്പടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഗാബിനോ എന്നറിയിപ്പെടുന്ന നികോളാസ് റോഡ്രിഗസ് അറിയിച്ചു. ഫാര്‍കിന്റെ നിലപാടിനെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ തങ്ങള്‍ സര്‍ക്കാറിനെതിരായ പോരാട്ടം തുടരുമെന്നും ഗറില്ലാ നേതാവ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇഎന്‍എന്‍ തയ്യാറായിരുന്നു. എന്നാല്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ വരെ വിട്ടയക്കാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. ഈ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചര്‍ച്ച മുടങ്ങി. ഫാര്‍കുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം ഇഎല് എന്നുമായി കൊളംബിയന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലെ ഏറ്റവും വലിയ സായുധകലാപങ്ങളിലൊന്നിന് അവസാനംകുറിച്ച് കൊളംബിയ സര്‍ക്കാറും ഇടതുപക്ഷ വിമതഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്.

ഫാര്‍ക് എന്നറിയപ്പെടുന്ന കൊളംബിയയിലെ ഗറില്ലാ പോരാളികളുടെ തലവന്‍ റോഡ്രിഗോ ലണ്ടനോ എന്ന തിമോചെങ്കോയാണ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആയുധം താഴെവെക്കുന്നതായ പ്രഖ്യാപനം നടത്തിയത്. ഇരുകൂട്ടരും തമ്മിലുള്ള അവസാന കരാര്‍ സെപ്തംബര്‍ 13 മുതല്‍ 19 വരെ നടക്കുന്ന സമ്മേളനത്തിലാവും നിലവില്‍ വരിക. 52 വര്‍ഷമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അരനൂറ്റാണ്ട് നീണ്ട സംഘര്‍ഷങ്ങളില്‍ ഇതിനകം രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്.

Related Tags :
Similar Posts