![വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറു ലക്ഷം കുട്ടികള്‍ മരിക്കുന്നു വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറു ലക്ഷം കുട്ടികള്‍ മരിക്കുന്നു](https://www.mediaoneonline.com/h-upload/old_images/1079244-airpollution1.webp)
വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറു ലക്ഷം കുട്ടികള്‍ മരിക്കുന്നു
![](/images/authorplaceholder.jpg?type=1&v=2)
ലോകത്ത് കോടിക്കണക്കിന് കുട്ടികള്‍ ജീവിക്കുന്നത് വായു മലിനീകരണം കൂടിയ മേഖലകളിലെന്ന് റിപ്പോര്‍ട്ട്.
![](https://www.mediaonetv.in/mediaone/2018-06/c8baf8cc-b668-4f49-801a-a311001ea665/air_pollution_1.jpg)
ലോകത്ത് കോടിക്കണക്കിന് കുട്ടികള്‍ ജീവിക്കുന്നത് വായു മലിനീകരണം കൂടിയ മേഖലകളിലെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടേതാണ് റിപ്പോര്‍ട്ട്. വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറു ലക്ഷം കുട്ടികള്‍ മരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകാരോഗ്യ സംഘടന വായു മലിനീകരണത്തിന് നിശ്ചയിച്ച മാനദണ്ഡങ്ങളേക്കാളും ആറ് മടങ്ങ് അധികം മലിനീകരിക്കപ്പെട്ട് ഇടങ്ങളിലാണ് ലോകത്തെ 90 ശതമാനം കുട്ടികളും കഴിയുന്നതെന്നാണ് യുനിസെഫ് വ്യക്തമാക്കുന്നത്. വായു മലിനീകരണത്തിന്റെ സാറ്റലൈറ്റ് വിവരങ്ങളെ അപഗ്രഥിച്ചാണ് യൂനിസെഫ് പഠനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വായു മലിനീകരണത്തിന്റെ തോത് എട്ട് ശതമാനം വര്‍ധിച്ചു. മലിനീകരണം കാരണം പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നുണ്ട് - ഒരു മിനിറ്റില്‍ ആറ് പേര്‍ എന്ന നിലയില്‍.
2050ഓടെ ഇത് ഇരട്ടിയാകുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. വായു മലിനീകരണം മൂലം പ്രതിവര്‍ഷം ആറ് ലക്ഷം കുട്ടികള്‍ മരിക്കുന്നു. മലേറിയ, എയ്ഡ്സ് മരണങ്ങളേക്കാള്‍ കൂടുതല്‍ വരുമിത്. മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നെന്നും പഠനത്തില്‍ പറയുന്നു.