International Old
ഇക്വഡോര്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 272 ആയിഇക്വഡോര്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 272 ആയി
International Old

ഇക്വഡോര്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 272 ആയി

admin
|
27 July 2017 7:43 AM GMT

ഭൂചലനത്തെ തുടർന്ന് രാജ്യത്തെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ, സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇക്വഡോര്‍ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 272 ആയി. 500 ലധികം പേര്‍ക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍നാശനഷ്ടമാണുണ്ടായത്. ഭൂചലനത്തെ തുടർന്ന് രാജ്യത്തെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ, സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടിനാണ് ഇക്വഡോറില്‍ ആദ്യ ഭൂചലനമുണ്ടായത്. തീരപ്രദേശ പട്ടണമായ മ്യൂസ്നാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ 77 പേര്‍ മരിച്ചതായി സഥിരീകരിച്ചു. 500 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
വിദേശ വിനോദ സഞ്ചാരികളും മത്സ്യത്തൊഴിലാളികളുമാണ് മരിച്ചവരിലേറെയും, തലസ്ഥാനമായ കിറ്റോയില്‍ നിരവധി വീടുകളും വ്യാപാര സമുച്ചയങ്ങളും തകര്‍ന്നു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നായ ഗ്വായാക്വില്ലിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.
മാന്റ സിറ്റിയിലെ എയര്‍പോര്‍ട്ട് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മാന്റ എയര്‍പോര്‍ട്ട് അടച്ചുപൂട്ടി. വാര്‍ത്താവിനിമയ സംവിധാനം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. അപകട സാധ്യത മുന്‍നിര്‍ത്തി സമീപ പ്രദേശത്തുള്ള എണ്ണ സംഭരണ ശാലയും താത്ക്കാലികമായി അടച്ചു.
ദേശീയ സുരക്ഷാ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇക്വഡോര്‍ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെൻറർ അറിയിച്ചു. അയല്‍ രാജ്യങ്ങളായ പെറുവിലും കൊളംബിയയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Posts