International Old
കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ കത്തിച്ചുകെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ കത്തിച്ചു
International Old

കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ കത്തിച്ചു

admin
|
2 Aug 2017 8:41 PM GMT

കൊമ്പ് എടുക്കുന്നതിനായി ആനകളേയും കാണ്ടാമൃഗങ്ങളേയും കൊന്നൊടുക്കുന്നത് വ്യാപകമായതോടെയാണ് നടപടി.

കെനിയയില്‍ 105 ടണ്ണിലധികം ആനക്കൊമ്പുകള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കത്തിച്ചു. കൊമ്പ് എടുക്കുന്നതിനായി ആനകളേയും കാണ്ടാമൃഗങ്ങളേയും കൊന്നൊടുക്കുന്നത് വ്യാപകമായതോടെയാണ് നടപടി. വേട്ടക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ആനകളുടെയും കാണ്ടാമൃഗങ്ങളുടെയും കൊമ്പുകളുടെ വന്‍ ശേഖരമാണ് കെനിയയില്‍ അഗ്‌നിക്കിരയാക്കിയത്.

കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയാട്ടയാണ് ആനക്കൊമ്പു ശേഖരത്തിന് തീകൊളുത്തിയത്. ആനക്കൊമ്പു വ്യാപാരത്തിന് ആര്‍ക്കും തന്നെ കെനിയയില്‍ അനുമതിയില്ലെന്നും കെനിയാട്ട വ്യക്തമാക്കി. ആനക്കൊമ്പു വ്യാപാരമെന്നാല്‍ കെനിയയിലെ മൃഗസമ്പത്തിന്റെയും പ്രകൃതി സമ്പത്തിന്റെയും അവസാനമെന്നാണ് അര്‍ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെനിയയില്‍ മുമ്പും ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് ഇതാദ്യമാണ്. 105 ടണ്ണിലധികം ആനക്കൊമ്പുകളാണ് കെനിയന്‍ സര്‍ക്കാര്‍ തീയിട്ട് നശിപ്പിച്ചത്. നെയ്‌റോബി ദേശീയ പാര്‍ക്കിലാണ് 6,700 ല്‍ അധികം ആനകളുടെ കൊമ്പുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. ആഫ്രിക്കയില്‍ വ്യാപകമായ തോതില്‍ ആനവേട്ടയും കാണ്ടാമൃഗവേട്ടയും നടക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ ശക്തമായ നടപടികളുമായി ആഫ്രിക്കന്‍ രാജ്യമായ കെനിയ രംഗത്തെത്തിയിരിക്കുന്നത്. ആഫ്രിക്കയിലാകെ നാലര ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയില്‍ ആനകളുണ്ടെന്നാണ് കണക്ക്. അതേസമയം, ഇവയില്‍ 30,000 എണ്ണം വര്‍ഷാവര്‍ഷം ആനക്കൊമ്പുകള്‍ക്കായി വേട്ടയാടപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ പോയാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കന്‍ ആനകള്‍ നാമാവശേഷമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആനവേട്ടക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.

Similar Posts