International Old
സൗരോര്‍ജ വിമാനം വീണ്ടും പറന്നുയരുന്നുസൗരോര്‍ജ വിമാനം വീണ്ടും പറന്നുയരുന്നു
International Old

സൗരോര്‍ജ വിമാനം വീണ്ടും പറന്നുയരുന്നു

admin
|
9 Aug 2017 10:24 PM GMT

സൗരോര്‍ജം മാത്രം ഇന്ധനമാക്കി ലോകം ചുറ്റാന്‍ പുറപ്പെട്ട ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് വീണ്ടും പറന്നുയരുന്നു.

സൗരോര്‍ജം മാത്രം ഇന്ധനമാക്കി ലോകം ചുറ്റാന്‍ പുറപ്പെട്ട ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് -2 വീണ്ടും പറന്നുയരുന്നു. പസഫിക് മഹാസമുദ്രത്തിന് മുകളിലൂടെ അഞ്ച് രാത്രിയും പകലും നീണ്ട പറക്കലിനിടെ സൗരോര്‍ജം സൂക്ഷിച്ചുവെക്കുന്ന ബാറ്ററികള്‍ക്ക് സംഭവിച്ച തകരാറുകള്‍ പരിഹരിച്ചാണ് സോളാര്‍ ഇംപള്‍സ് വീണ്ടും യാത്ര തിരിക്കാനൊരുങ്ങുന്നത്.

തകരാറുകള്‍ സംഭവിച്ച ബാറ്ററികള്‍ എല്ലാം മാറ്റുകയും പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് ലോക പര്യടനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുങ്ങിയത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏപ്രില്‍ 15 ന് ഹവാനയില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് സോളാര്‍ ഇംപള്‍സ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലാന്റുകാരായ ബെര്‍ട്രാന്റ് പിക്കാര്‍ഡിന്റെയും ആന്ദ്രെ ബോഷ്‌ബെര്‍ഗിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയില്‍ അബൂദബിയുടെ പിന്തുണയോടെ മസ്ദറിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ലോക പര്യടനം ആരംഭിച്ചത്.

സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കുന്ന ഈ ഒറ്റ സീറ്റ് വിമാനം 2015 മാര്‍ച്ച് ഒമ്പതിനാണ് അബൂദബിയില്‍ നിന്ന് പറയുന്നയര്‍ന്നത്. 35000 കിലോമീറ്റര്‍ പറന്ന് ലോകം ചുറ്റി അബൂദബിയില്‍ തിരിച്ചെത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് വിമാനത്തിന്റെ ബാറ്ററികള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ഹവായിയില്‍ വെച്ച് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിയും വന്നത്. അബൂദബിയില്‍ നിന്ന് ആരംഭിച്ച് 18000ഓളം കിലോമീറ്റര്‍ പറന്നതിന് ശേഷമായിരുന്നു നിര്‍ത്തിയത്. തുടര്‍ന്ന് വിമാനത്തിലെ 17000ഓളം ബാറ്ററികള്‍ മാറ്റിയ ശേഷമാണ് 2016ന്റെ തുടക്കത്തില്‍ പരീക്ഷണ പറക്കലുകള്‍ നടത്തിയത്. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ ശേഷം ആഫ്രിക്കയോ യൂറോപ്പോ വഴിയാണ് അബൂദബിയില്‍ തിരിച്ചെത്തുക.

Related Tags :
Similar Posts