ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപായ 219 പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി
|നൈജീരിയ -കാമറൂൺ അതിർത്തി മേഖലയിലെ വനത്തിനകത്ത് വെച്ച് കൈക്കുഞ്ഞുമായാണ് ആമിന അലി എന്ന പെണ്‍ കുട്ടി യെ കണ്ടെത്തിയത്.
രണ്ടു വർഷം മുമ്പ് ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപായ 219 പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. നൈജീരിയ -കാമറൂൺ അതിർത്തി മേഖലയിലെ വനത്തിനകത്ത് വെച്ച് കൈക്കുഞ്ഞുമായാണ് ആമിന അലി എന്ന പെണ്‍ കുട്ടി യെ കണ്ടെത്തിയത്. രക്ഷപ്പെട്ട കുട്ടി പ്രസിഡന്റ് മുഹമ്മദ് അബൂ ബുഹാരിയുമായി കൂടിക്കാഴ്ച നടത്തി.
വടക്കുകിഴക്കൻ നൈജീരിയയിലെ ചിബോക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ആമിന അലി യേയും മറ്റ് 218 പേരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു വർഷത്തിനു ശേഷം വനത്തിൽ നിന്നും കണ്ടെത്തുമ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കളെ തിരിച്ചറിഞ്ഞ കുട്ടി അമ്മയോടൊപ്പമാണ് പ്രസിഡന്റ് മുഹമ്മദ് അബൂ ബുഹാരിയെ കാണാനെത്തിയത്.
നൈജീരിയന്‍ സൈന്യത്തിന്റെ സഹായികളായി പ്രവർത്തിക്കുന്ന സാധാരണ പൗരന്മാരുടെ വിജിലൻസ് ഗ്രൂപ്പാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടികളെ ഭീകരര്‍ ലൈംഗിക അടിമകളായും ചാവേർ ബോംബുകളായും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മോചനം തുടക്കമാണെന്നും ബാക്കിയുള്ളവരെക്കൂടി ഉടന്‍ മോചിപ്പിക്കാനാകുമെന്നും പ്രസിഡന്റ് മുഹമ്മദ് അബൂ ബുഹാരി പ്രതികരിച്ചു.
ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ 16നും 18-നുമിടയില്‍ പ്രായമുള്ള പെൺകുട്ടികളെരക്ഷിക്കാൻ കഴിയാത്തതിന്റെ പേരില്‍ സര്‍ക്കാറിനുംസൈന്യത്തിനുമെതിരെ ലോകവ്യാപകമായി വിമര്‍ശമുയര്‍ന്നിരുന്നു. ആറു വർഷത്തിനിടെ 15000 പേരെയാണ് ബൊക്കോഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറകണക്കിനു തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.