International Old
ഹമാസിനെയും എല്‍റ്റിറ്റിഇയെയും ഭീകരവാദപട്ടികയില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയും നീക്കിഹമാസിനെയും എല്‍റ്റിറ്റിഇയെയും ഭീകരവാദപട്ടികയില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയും നീക്കി
International Old

ഹമാസിനെയും എല്‍റ്റിറ്റിഇയെയും ഭീകരവാദപട്ടികയില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയും നീക്കി

Khasida
|
14 Aug 2017 10:41 AM GMT

വിധിയോടനുബന്ധിച്ച് ഇസ്രായേലിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

യൂറോപ്യന്‍ യൂണിയന്റെ ഭീകരതാ പട്ടികയില്‍നിന്ന് ഹമാസിനെയും എല്‍റ്റിറ്റിഇയെയും യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയും ഒഴിവാക്കി. ഇസ്രായേലിന്റെയും ശ്രീലങ്കയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.

യുറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലെ അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തെ മറ്റ് ജഡ്ജിമാരും പിന്തുണയ്ക്കുയായിരുന്നു. 2014 യുറോപ്യന്‍ യൂണിയന്‍ കീഴ്‍ക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ വിധി. പരമോന്നത കോടതി കീഴ്‍കോടതി വിധി ശരിവെക്കുകയും ഹരജി തള്ളുകയും ചെയ്തു

ഇസ്രായേലിന്റെ അധിനിവേശത്തില്‍ നിന്ന് പലസ്തീന്‍ മണ്ണ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹമാസ്. ഒരു മുസ്‍ലിം സംഘടനയാണ് എന്നതിനാല്‍ ആഗോളരാജ്യങ്ങള്‍ ഹമാസിനെ ഭീകരവാദ സംഘടനകളുടെ പട്ടികയിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

Similar Posts