International Old
ഈജിപ്തില്‍ പട്ടാളത്തിന്റെ നരനായാട്ട്ഈജിപ്തില്‍ പട്ടാളത്തിന്റെ നരനായാട്ട്
International Old

ഈജിപ്തില്‍ പട്ടാളത്തിന്റെ നരനായാട്ട്

Alwyn K Jose
|
15 Aug 2017 8:23 AM GMT

നിരോധിത സംഘടനയായ മുസ്‍ലിം ബ്രദര്‍ഹുഡിന്റെ അംഗങ്ങളാണെന്നും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തെന്നും ആരോപിച്ചാണ് ഈജിപ്തില്‍ അറസ്റ്റുകള്‍ നടക്കുന്നത്.

നിരോധിത സംഘടനയായ മുസ്‍ലിം ബ്രദര്‍ഹുഡിന്റെ അംഗങ്ങളാണെന്നും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തെന്നും ആരോപിച്ചാണ് ഈജിപ്തില്‍ അറസ്റ്റുകള്‍ നടക്കുന്നത്. തെരുവുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ തടഞ്ഞുനിര്‍ത്തി ഫോണുകള്‍ പിടിച്ചുവാങ്ങുകയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്യുന്നുവെന്നും ആംനെസ്റ്റി പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ഈജിപ്ത് പട്ടാളത്തിനു കീഴിലെ ഭരണകൂടം തള്ളി.

ഭരണകൂടവിരുദ്ധ പരാമര്‍ശങ്ങള്‍ വല്ലതും കണ്ടാല്‍ അവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയാണ്. അടിച്ചും സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് കുറ്റം സമ്മതിപ്പിക്കുന്നത്. കസ്റ്റഡിയില്‍ മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കെയ്‌റോയിലെ തെരുവില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തില്‍ നിറയെ മര്‍ദ്ദനമേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ അത് അംഗീകരിക്കുന്നില്ല. നേരത്തെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ കണ്ട അതേ മുറിവുകളാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തിലുമുണ്ടായിരുന്നത്. ആംനെസ്റ്റി റിപ്പോര്‍ട്ട് ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം തള്ളി. പക്ഷപാതപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് റിപ്പോര്‍ട്ടെന്ന് മന്ത്രാലയം പറഞ്ഞു. 2013ല്‍ സിസി അധികാരത്തിലെത്തിയ ശേഷം ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 40,000ത്തോളം പേര്‍ ജയിലിലാണിപ്പോഴും.

Related Tags :
Similar Posts