International Old
യമനില്‍ ഹുത്തികള്‍ക്ക് നേരെ മിസൈല്‍ ആക്രമണംയമനില്‍ ഹുത്തികള്‍ക്ക് നേരെ മിസൈല്‍ ആക്രമണം
International Old

യമനില്‍ ഹുത്തികള്‍ക്ക് നേരെ മിസൈല്‍ ആക്രമണം

Jaisy
|
19 Aug 2017 12:18 AM GMT

യുഎസ് നാവികസേനയുടെ കപ്പലിന് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നല്കുകയായിരുന്നുവെന്നാണ് പെന്റഗണിന്റെ വിശദീകരണം

യമനില്‍ ഹുത്തികള്‍ക്ക് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം. യുഎസ് നാവികസേനയുടെ കപ്പലിന് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നല്കുകയായിരുന്നുവെന്നാണ് പെന്റഗണിന്റെ വിശദീകരണം.

ഞായറാഴ്ചക്ക് ശേഷം മൂന്ന് തവണ യുഎസ് കപ്പലുകള് തകര്ക്കാന് ഹൂത്തികള്‍ ശ്രമിച്ചിരുന്നതായി പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് സഹായകമാകുന്ന റഡാറുകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നടത്തിയ മിസൈല്‍ ആക്രമണമെന്നാണ് പെന്റഗണ്‍ അറിയിച്ചത്. പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. യമനില്‍ വ്യാപക ആക്രമണം നടത്താന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നില്ലെന്നും ഇപ്പോള്‍ ആക്രമണം നടത്തിയ പ്രദേശങ്ങള്‍ ജനവാസം കുറഞ്ഞ പ്രദേശങ്ങളാണെന്നുമാണ് അമേരിക്കന്‍ വാദം. ഹൂത്തിയില്‍ സമാധാനം കൊണ്ടുവരാനും വെടിനിര്‍ത്തല്‍ സാധ്യമാക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് അറിയിച്ചു. യമന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹൂത്തികള്‍ക്ക് നേരെ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമായാണ് കഴിഞ്ഞ ദിവസത്തേതെന്നാണ് വിലയിരുത്തുന്നത്. അതേസമയം ആക്രമണത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഹൂത്തികള്‍ തയ്യാറായിട്ടില്ല.

Similar Posts