International Old
ഒരു മെസേജ് മതി; മരുന്നും രക്തവും വീട്ടില്‍ പറന്നെത്തുംഒരു മെസേജ് മതി; മരുന്നും രക്തവും വീട്ടില്‍ പറന്നെത്തും
International Old

ഒരു മെസേജ് മതി; മരുന്നും രക്തവും വീട്ടില്‍ പറന്നെത്തും

admin
|
19 Aug 2017 6:46 PM GMT

ആഫ്രിക്കയിലെ റോണ്ടയില്‍ ഇനി മരുന്നും രക്തവും ലഭ്യമാകാന്‍ മേസേജ് ചെയ്താല്‍ മതിയാകും.

ആഫ്രിക്കയിലെ റോണ്ടയില്‍ ഇനി മരുന്നും രക്തവും ലഭ്യമാകാന്‍ മേസേജ് ചെയ്താല്‍ മതിയാകും. ഡ്രോണുകളുപയോഗിച്ചാണ് ഗതാഗത സൌകര്യങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലേക്ക് മരുന്നും ചികിത്സ സംവിധാനങ്ങളും എത്തിക്കുന്നത്.

ആഫ്രിക്കയില്‍ ചികിത്സ ലഭ്യമാകാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം ലഭ്യക്കുന്നതാകും പുതിയ കണ്ടുപിടത്തം. അത്യാഹിത ഘട്ടങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്ക് ചികിത്സക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഇനി ഡ്രോണുകള്‍ എത്തിക്കും. ജിപിഎസ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകള്‍ സ്ഥലം കണ്ടെത്തി പാരച്യൂട്ടില്‍ ആവശ്യമുള്ള സാധനങ്ങള്‍ പ്രദേശങ്ങളില്‍ ഇറക്കും. സിപ്പ് ലൈന്‍ എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ പിന്നില്‍. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് റോണ്ട. ഈ പദ്ധതി ഫലപ്രദമായി നടപ്പിലായാല്‍ രാജ്യത്ത് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കും. ഹോസ്പിറ്റല്‍ കെട്ടിടങ്ങളും സൌകര്യങ്ങളും ഒരുക്കല്‍ വലിയ മുതല്‍ മുടക്ക് ഉണ്ടാക്കുന്നതിനാല്‍ ഈ പദ്ധതി നടപ്പാക്കാനാണ് റോണ്ട സര്‍ക്കാരിന്റെ തീരുമാനം.

Similar Posts