International Old
ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമാകുന്നതിനുള്ള ഹിതപരിശോധനക്ക് സ്‍കോട്ട്‍ലാന്റ് പാര്‍ലമെന്റിന്റെ അംഗീകാരംബ്രിട്ടണില്‍ നിന്നും സ്വതന്ത്രമാകുന്നതിനുള്ള ഹിതപരിശോധനക്ക് സ്‍കോട്ട്‍ലാന്റ് പാര്‍ലമെന്റിന്റെ അംഗീകാരം
International Old

ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമാകുന്നതിനുള്ള ഹിതപരിശോധനക്ക് സ്‍കോട്ട്‍ലാന്റ് പാര്‍ലമെന്റിന്റെ അംഗീകാരം

Ubaid
|
25 Aug 2017 1:48 AM GMT

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന ബ്രിട്ടണിന്റെ ആവശ്യമാണ് ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിലേക്ക് വീണ്ടും സ്‍കോട്ട്‍ലാന്റ് എത്താന്‍ കാരണം

ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമാകുന്നതിനായി ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന് സ്‍കോട്ട്‍ലാന്റ് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റില്‍ നടത്തിയ വോട്ടെടുപ്പില്‍ 69ല്‍ 59 പേരാണ് ഹിതപരിശോധന ആവശ്യത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമാകണമെന്ന ആവശ്യവുമായി നേരത്തെയും സ്‍കോട്ട്‍ലാന്റില്‍ ഹിതപരിശോധന നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 2014ല്‍ നടന്ന ഹിതപരിശോധന പ്രകാരം ഭൂരിഭാഗം ആളുകളും ബ്രിട്ടണില്‍ തുടരണമെന്ന അഭിപ്രായമാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന ബ്രിട്ടണിന്റെ ആവശ്യമാണ് ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിലേക്ക് വീണ്ടും സ്‍കോട്ട്‍ലാന്റ് എത്താന്‍ കാരണം. ഇതേ തുടര്‍ന്നാണ് സ്‍കോട്ട്‍ലാന്റ് പ്രഥമ മന്ത്രി നിക്കോളാ സ്റ്റര്‍ജന്‍ ഹിതപരിശോധനയെന്ന ആവശ്യത്തെ വീണ്ടും മുന്നോട്ട് വച്ചിരിക്കുന്നത്. ബൈറ്റ് നിക്കോളാ സ്റ്റര്‍ജിയോന്‍ (പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെ ബ്രിട്ടണ്‍ മാനിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. ആവശ്യവുമായി സ്‍കോട്ട്‍ലാന്റ് പാര്‍ലമെ‍ന്‍റില്‍ നടത്തിയ വോട്ടെടുപ്പില്‍ 69 പേരില്‍ 59 പേരുടെ പിന്തുണ ഹിതപരിശോധനക്ക് അനുകൂലമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

Similar Posts