International Old
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങിറഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
International Old

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

Alwyn
|
29 Aug 2017 12:51 AM GMT

അധോസഭയായ ഡ്യൂമയിലേക്ക് 450 പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനഹിത പരിശോധനയിലൂടെ റഷ്യയുടെ ഭാഗമായ ക്രിമിയയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

റഷ്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുളള വോട്ടിങ് ആരംഭിച്ചു. അധോസഭയായ ഡ്യൂമയിലേക്ക് 450 പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനഹിത പരിശോധനയിലൂടെ റഷ്യയുടെ ഭാഗമായ ക്രിമിയയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ നടന്ന വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ അതീവ സുരക്ഷയാണ് ബാലറ്റുകള്‍ക്കും വോട്ടിങ് പ്രക്രിയക്കും ഒരുക്കിയിരിക്കുന്നത്. ജനഹിത പരിശോധനയിലൂടെ റഷ്യയുടെ ഭാഗമായ ക്രിമിയയും വോട്ടെടുപ്പിന്റെ ഭാഗമാകും. ‍ ക്രിമിയയില്‍ വോട്ടിങ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് യുക്രൈന്‍ രംഗത്തെത്തി. യുക്രൈനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ റഷ്യന്‍ വിരുദ്ധ പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ എംബസിക്ക് നേരെ ആക്രമണം നടത്തി. ക്രിമിയയില്‍ റഷ്യ വോട്ടിങ് നടത്തുന്നതിനെ അമേരിക്കയും വിമര്‍ശിച്ചു. ക്രിമിയയിലെ രാഷ്ട്രീയ സാഹചര്യം വഷളായിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ നീക്കം അനുചിതമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

Similar Posts