റഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നു
|92 യാത്രക്കാരുമായി സോചിയിലെ കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടില്ല
കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നു. സോചിയിലെ കടല്‍തീരത്ത് നിന്ന് ലഭിച്ച വിമാന അവശിഷ്ട ങ്ങള്‍ മുന്‍നിറുത്തിയാണ് തെരച്ചില്‍ നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്ന് റഷ്യന്‍ ഗതാഗത മന്ത്രി പ്രതികരിച്ചു.
92 യാത്രക്കാരുമായി സോചിയിലെ കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നാണ് കരുതപ്പെടുന്നത്. കപ്പല്‍, ഡ്രോണ്‍, ഹെലികോപ്റ്റര്‍ എന്നിവയുടെ സഹായത്തോടെ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനവും തെരച്ചിലും നടക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇതുവരെ ജീവനോടെ ആരെയും കണ്ടെത്താനായിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ അപകടത്തില്‍ മരിച്ച എല്ലാവരുടെയും ബന്ധുക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.
റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ നിന്ന് സിറിയയിലെ ലതാക്കായിലേക്ക് പോയ ടി.യു 154 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ടേക്ക് ഒാഫ് ചെയ്ത് ഇരുപത് മിനിറ്റിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനാപകടത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാവുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഗതാഗത മന്ത്രി മാക്സിം സൊക്‍ലോവ് പ്രതികരിച്ചു.