International Old
ജെഫ് സെഷന്‍സ് യു.എസ് അറ്റോര്‍ണി ജനറല്‍ജെഫ് സെഷന്‍സ് യു.എസ് അറ്റോര്‍ണി ജനറല്‍
International Old

ജെഫ് സെഷന്‍സ് യു.എസ് അറ്റോര്‍ണി ജനറല്‍

Ubaid
|
29 Aug 2017 2:52 PM GMT

അറ്റോര്‍ണി ജനറലായിരുന്നു സാലി യേറ്റ്സിനെ പുറത്താക്കിയാണ് ട്രംപ് ജെഫ് സെഷന്‍സിനെ നിയമിക്കുന്നത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് സെഷന്‍സിനെ യുഎസ് അറ്റോര്‍ണി ജനറലായി സെനറ്റ് അംഗീകരിച്ചു. 47 നെതിരെ 52 വോട്ടുകളാണ് ജെഫ് സെഷന്‍സിന് ലഭിച്ചത്. അലബാമ സെനറ്റര്‍ ആയ ജെഫിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ജെഫിന്റെ നിയമനത്തെ എതിര്‍ത്തു.

അറ്റോര്‍ണി ജനറലായിരുന്നു സാലി യേറ്റ്സിനെ പുറത്താക്കിയാണ് ട്രംപ് ജെഫ് സെഷന്‍സിനെ നിയമിക്കുന്നത്. ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൌരന്‍മാരെ വിലക്കിയ ട്രംപിന്‍റെ ഉത്തരവിനെ സാലി പിന്തുണച്ചിരുന്നില്ല . ഇതെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. ജെഫ് സെഷന്‍സ് വരുന്നതോടെ ട്രംപിന്റെ നയങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ കാബിനറ്റ് അംങ്ങളുടെ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡെമോക്രാറ്റുകള്‍ സഹകരിക്കുന്നില്ലെന്നാരോപിച്ച് ട്രംപ് രംഗത്തെത്തി. എല്ലാറ്റിനും ഡെമോക്രാറ്റുകള്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

Related Tags :
Similar Posts