International Old
ഗാംബിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ സെനഗലില്‍ഗാംബിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ സെനഗലില്‍
International Old

ഗാംബിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ സെനഗലില്‍

Ubaid
|
19 Sep 2017 10:24 PM GMT

കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം നേടിയാണ് ആദം ബോറോ ജയിച്ചത്

ഗാംബിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദം ബോറോ അയല്‍രാജ്യമായ സെനഗലിലെ എംബസിയില്‍ വെച്ച് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ പ്രസിഡന്റ് യഹിയ ജമ്മെ അധികാരമൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സെനഗലില്‍ വെച്ച് അധികാരമേറ്റെടുക്കല്‍. ഇതോടെ ഗാംബിയയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. അധികാരം പിടിച്ചെടുക്കാന്‍ സൈനിക നീക്കവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം നേടിയാണ് ആദം ബോറോ ജയിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനോ അധികാരമൊഴിയാനോ നിലവിലെ പ്രസിഡന്റ് യഹിയ ജമ്മെ തയ്യാറായില്ല. ബുധനാഴ്ചയാണ് നിയമപ്രപകാരം അദ്ദേഹം അധികാരമൊഴിയേണ്ടിയിരുന്നത്. ഇതിന് തയാറാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച സെനഗലിലെ ഗാംബിയ എംബസിയില്‍ വെച്ച് ആദം ബോറോ അധികാരമേറ്റത്. തെരഞ്ഞടുപ്പില്‍ ആദ്യം ബോറോയുടെ വിജയം അംഗീകരിച്ച ജമ്മെ പിന്നീട് തന്റെ നിലപാട് മാറ്റി. അധികാരത്തില്‍ നിന്നൊഴിയാന്‍ വിസമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് മൂന്നുമാസത്തെ അടിന്തരാവസ്ഥയും പ്രഖ്യാപിച്ചു.

പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ താന്‍ പദവിയില്‍ തുടരുമെന്നാണ് ജമ്മെയുടെ നിലപാട്. പ്രതിസന്ധി രൂക്ഷമായതോടെയാണ് അയല്‍രാജ്യമായ സെനഗല്‍ നയിക്കുന്ന ഇക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ് വിഷയത്തില്‍ ഇടപെടുന്നത്.

സമയപരിധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനുള്ളില്‍ നയതന്ത്രപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും സെനഗല്‍ സൈനിക വക്താവ് കോള്‍ അബ്ദോ ഡിയേ പറഞ്ഞു. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ സൈനിക നീക്കം നടത്തുന്നതിനായി എക്വാസ് സൈന്യം തയാറായി നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് ജമ്മെയെ നീക്കം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും എക്വാസ് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ മിലിട്ടറി ഫോഴ്‌സും സൈനിക നീക്കത്തിന് തയാറായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts