International Old
ഹിലരി ക്ലിന്റണ് ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ്ഹിലരി ക്ലിന്റണ് ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ്
International Old

ഹിലരി ക്ലിന്റണ് ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ്

Jaisy
|
4 Nov 2017 8:25 AM GMT

ദേശീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം എബിസിയും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ വോട്ടെടുപ്പിലാണ് ഹിലരിക്ക് ഭൂരിപക്ഷം ലഭിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ്. ദേശീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം എബിസിയും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ വോട്ടെടുപ്പിലാണ് ഹിലരിക്ക് ഭൂരിപക്ഷം ലഭിച്ചത്.

നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റും എബിസിയും അവസാനമായി നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ ഫലം. ഹിലരി ക്ലിന്‍റണും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്‍നും 50 ശതമാനം വോട്ട് നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഗവര്‍ണര്‍ മൈക് പെന്‍സിനും 42 ശതമാനം വോട്ട് നേടാനാണ് സാധിച്ചത്. മറ്റ് ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ എട്ട് ശതമാനം വോട്ടും നേടി. ട്രംപിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ഹിലരിക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍. ഇറാഖില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്‍ ഹ്യുമയൂണ്‍ ഖാന്‍റെ മാതാവിനെ പരിഹസിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ട്രംപിന്റെ പരാമര്‍ശം തെറ്റാണെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 74 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ 13 ശതമാനം ട്രംപിനെ അനുകൂലിച്ചു. 13 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസം നടത്തിയ പ്രചാരണ യോഗങ്ങളില്‍ ട്രംപ് ഹിലരിയെ പിശാചെന്നും ഐ എസ് സ്ഥാപകയെന്നും ആക്ഷേപിച്ചിരുന്നു. ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ശക്തമാണ്.

Similar Posts