ദക്ഷിണ ചൈനാ കടലില്‍ ഇടഞ്ഞ് ജപ്പാനും ചൈനയും
|തങ്ങളുടെ സമുദ്ര, വ്യോമ അതിര്‍ത്തികള്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി
ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ച് ജപ്പാനും ചൈനയും തമ്മില്‍ ഇടയുന്നു. ജപ്പാന്റെ രണ്ട് ദ്വീപുകള്‍ക്കിടയിലെ കടലിടുക്കിലൂടെ ചൈന യുദ്ധവിമാനങ്ങള്‍ പറത്തി. അമേരിക്കക്കൊപ്പം മേഖലയില്‍ സൈനികാഭ്യാസം നടത്തുമെന്ന ജപ്പാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ നീക്കം.
ഞായറാഴ്ചയാണ് ജപ്പാന്റെ മിയാക്കോ, ഒക്കിനാവാ ദ്വീപുകൾക്കിടയിലൂടെ നാൽപതിലേറെ ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നത്. എന്നാൽ പരിശീലനപ്പറക്കലിന്റെ ഭാഗമായിരുന്നു ഇതെന്നു ചൈന വ്യക്തമാക്കി. ചൈനയുടെ ബോംബർ വിമാനങ്ങൾ തങ്ങളുടെ നിയന്ത്രണമേഖലയും അതിർത്തിയും ലംഘിച്ചില്ലെന്നു ജപ്പാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അതിര്‍ത്തി ലംഘിച്ചാല്‍ നടപടിയുണ്ടാകും.
തങ്ങളുടെ സമുദ്ര വ്യോമ അതിര്‍ത്തികള്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പാര്‍ലമെന്റില്‍ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിന്റെ പരമാധികാരം തങ്ങള്‍ക്കാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാലിതിന് നിയമപരമായ ന്യായീകരണമില്ലെന്ന് രാജ്യാന്തര ട്രൈബ്യൂണല്‍ ജൂലൈയില്‍ വിധിച്ചിരുന്നു. ഈ വിധിക്ക് ശേഷവും മേഖലയില്‍ ചൈന സൈനികാഭ്യാസം നടത്തുന്നുണ്ട്.