അമേരിക്കയില്‍ ആത്മഹത്യാനിരക്ക് മുപ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
|ഒരുലക്ഷം പേരില്‍ 13 പേര് എന്ന തോതിലാണ് അമേരിക്കയിലെ ആത്മഹത്യാനിരക്ക്. 1986നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അമേരിക്കയില്‍ ആത്മഹത്യാനിരക്ക് മുപ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. വെള്ളക്കാരായ മധ്യവയസക്കര്ക്കിടയിലാണ് ആത്മഹത്യ വര്‍ധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു
ഒരുലക്ഷം പേരില്‍ 13 പേര് എന്ന തോതിലാണ് അമേരിക്കയിലെ ആത്മഹത്യാനിരക്ക്. 1986നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആത്മഹത്യാനിരക്ക് ഇത്രയേറെ കുതിച്ചുയരാനുള്ള കാരണം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജീവനൊടുക്കുന്നവരുടെ സാമ്പത്തികശേഷി, വിദ്യാഭ്യാസ നിലവാരം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയില്ല. എന്നാല്‍ 2008ല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കാം ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ തുടര്‍ന്നുള്ള മരണങ്ങളും കൊലപാതകങ്ങളും താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ദാരിദ്ര്യവും ഭാവിയെക്കുറിച്ചുള്ള നിരാശയും ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ടെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പബ്ലിക് പോളിസി വിഭാഗം പ്രൊഫസര്‍ റോബര്‍ട് ഡി പുട്നാം പറയുന്നത്.