International Old
ബ്രിക്സ് ഉച്ചകോടിക്ക് ചൈനയില്‍ തുടക്കംബ്രിക്സ് ഉച്ചകോടിക്ക് ചൈനയില്‍ തുടക്കം
International Old

ബ്രിക്സ് ഉച്ചകോടിക്ക് ചൈനയില്‍ തുടക്കം

Sithara
|
12 Nov 2017 1:50 PM GMT

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും.

ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈനയില്‍ തുടക്കമായി. പരസ്പര ധാരണയിലൂടെയും ആശയവിനിമയത്തിലൂടെയും മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങില്‍ ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും.

ഫ്യൂജിയാനില്‍ നടന്ന ബിസിനസ് കൌണ്‍സിലോടെയാണ് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായത്. ബ്രിക്സ് രാജ്യങ്ങളുടെ അടിത്തറ ഭദ്രമാണെന്നും ഇനി ആവശ്യമായുള്ളത് പരസ്പര സഹകരണമാണെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞു. ബ്രിക്സ് രാജ്യങ്ങള്‍ വികസന വഴി ഏകീകരിക്കുകയും വിപുലമായ സാമ്പത്തികരംഗത്തെ സഹകരണത്തിന് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്കിടെ നടക്കും. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലെ ബൃഹദ്പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് സംബന്ധിച്ച ചര്‍ച്ചയും നടക്കും.

Related Tags :
Similar Posts