അമേരിക്കയില്‍ വെടിവെപ്പ്; അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു
|കറുത്തവര്‍ഗക്കാരെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന മാര്‍ച്ചിനിടെയാണ് പൊലീസിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്.
അമേരിക്കയിലെ ഡാളസിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു. കറുത്തവര്‍ഗക്കാരെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന മാര്‍ച്ചിനിടെയാണ് പൊലീസിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. ആറു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞദിവസം മിനിസോട്ടയിലും ലൂസിയാനയിലും ഉണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വ്യാഴാഴ്ച നടന്ന മാര്‍ച്ചിനിടെ ഒളിപ്പോരാളികളായ രണ്ടു പേര്‍ പൊലീസിനു നേരെ വെടിവെക്കുകയായിരുന്നു. ഡൗണ്‍ടൗണില്‍ പ്രാദേശിക സമയം രാത്രി 8.45 നായിരുന്നു സംഭവം. പൊലീസുകാര്‍ക്കുനേരെ രണ്ടു പേര്‍ വെടിയുതിര്‍ക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.