International Old
ഗിനിയും ലൈബീരിയയും വീണ്ടും എബോള ഭീഷണിയില്‍ഗിനിയും ലൈബീരിയയും വീണ്ടും എബോള ഭീഷണിയില്‍
International Old

ഗിനിയും ലൈബീരിയയും വീണ്ടും എബോള ഭീഷണിയില്‍

admin
|
21 Nov 2017 5:08 PM GMT

രണ്ടാഴ്ചക്കിടെ ഇരു രാജ്യങ്ങളിലും പുതുതായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു.

ഗിനിയും ലൈബീരിയയും വീണ്ടും എബോള ഭീഷണിയില്‍. രണ്ടാഴ്ചക്കിടെ ഇരു രാജ്യങ്ങളിലും പുതുതായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

എബോള വൈറസ് പൂര്‍ണമായും വിട്ടൊഴിഞ്ഞു എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതിന് ശേഷമാണ് ലൈബീരിയയിലും ഗിനിയിലും പുതിയ എബോള ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ലൈബീരിയയില്‍ എബോള ബാധിച്ച് 30 വയസ്സുള്ള സ്ത്രീ മരിക്കുകയും അവരുടെ മകന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗിനിയില്‍ 9 പേര്‍ക്കാണ് രണ്ടാഴ്ചക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര്‍ മരിച്ചു. ഗിനിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത എബോള വൈറസ് ബാധയും ലൈബീരിയയില്‍ നേരത്തെ പടര്‍ന്ന വൈറസ് ബാധയുമായി ബന്ധമുണ്ടോ എന്നും ലോകാരോഗ്യ സംഘടന അന്വേഷിച്ച് വരികയാണ്.

ഗിനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1,200ലധികം പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. ലൈബീരിയയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈറസ് ബാധയെ പ്രതിരോധിക്കാനായി ഇരു രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കാനും ലോകാരോഗ്യ സംഘടന പദ്ധതിയിടുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ ഗിനിയുമായുള്ള അതിര്‍ത്തിയും ലൈബീരിയ അടച്ചു. എബോള വൈറസ് ബാധയെ തുടര്‍ന്ന് 12000 ത്തിലധികം പേരാണ് ഗിനിയിലും , ലൈബീരിയയിലും, സിയറ ലിയോണിലും കഴിഞ്ഞ 2 വര്‍ഷത്തിനിടെ മരിച്ചത്.

Related Tags :
Similar Posts