ക്രൂരനായ ഏകാധിപതിയാണ് കാസ്ട്രോയെന്ന് ട്രംപ്
|ലോകം മുഴുവന്‍ ഫിദല്‍ കാസ്ട്രോയെന്ന വിപ്ലവകാരിയുടെ വിടവാങ്ങലിനെ ദുഖത്തോടെ ഓര്‍ക്കുമ്പോഴാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്
വിടവാങ്ങിയ ക്യൂബന്‍ വിപ്ലവനായകന് ഫിദല്‍ കാസ്ട്രോയെ വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രൂരനായ ഏകാധിപതിയാണ് കാസ്ട്രോയെന്നാണ് ട്രംപ് ഫിദലിനെ വിശേഷിപ്പിച്ചത്.
ലോകം മുഴുവന്‍ ഫിദല്‍ കാസ്ട്രോയെന്ന വിപ്ലവകാരിയുടെ വിടവാങ്ങലിനെ ദുഖത്തോടെ ഓര്‍ക്കുമ്പോഴാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ക്രൂരനായ കമ്മ്യൂണിസ്റ്റ് ഏകാധിപതിയാണ് ഫിദലെന്നായിരുന്നു ഡ്രംപിന്റെ വിശേഷണം. മാത്രമല്ല ക്യൂബന്‍ ജനതയ്ക്ക് ഫിദലിന്റെ മരണത്തോടെ സ്വാതന്ത്രവും സൌഭാഗ്യവും കൂടി ഉണ്ടായിരിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ക്യൂബയില്‍ രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും മതപരമായ സ്വാതന്ത്ര്യംകൂടിയാണ് ക്യൂബയില്‍ വന്നിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ക്യൂബക്ക് മേല്‍ ഏറെക്കാലം നീണ്ട അമേരിക്കയുടെ ഉപരോധത്തിന് വിരാമമിട്ടത് നിലവിലെ പ്രസിഡന്റ് ബാരക് ഒബാമയായിരുന്നു. വ്യാപാര യാത്രാമേഖലകളിലെ കരാറുകള്‍ക്ക് വീണ്ടും തുടക്കം കുറിച്ചായിരുന്നു ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം. എന്നാല്‍ നിയുക്ത പ്രസിഡന്റിന്റെ ഇപ്പോഴത്തെ പ്രതികരണം കൌതുകത്തോടെ മാത്രമേ നോക്കികാണാനാവൂ.