ലിബിയയില്‍ ആശുപത്രി സേവനങ്ങള്‍ പ്രതിസന്ധിയില്‍
|ആഭ്യന്തര കലാപങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും വീര്‍പ്പുമുട്ടുന്ന ലിബിയന്‍ ജനതയക്ക് ആരോഗ്യ സേവനങ്ങള്‍കൂടെ ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
ലിബിയയില്‍ അവശ്യം വേണ്ട ചികിത്സാ സാധനങ്ങളുട ലഭ്യതക്കുറവിനെതുടര്‍ന്ന് ആശുപത്രി സേവനങ്ങള്‍ പ്രതിസന്ധിയില്‍. സാമ്പത്തിക മാന്ദ്യവും ആഭ്യന്തര കലാപവും കാരണം സേവനരംഗത്തുണ്ടായിരുന്ന വിദേശ കമ്പനികള്‍ രാജ്യം വിട്ടത് തിരിച്ചടിയായി. ആഭ്യന്തര കലാപങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും വീര്‍പ്പുമുട്ടുന്ന ലിബിയന്‍ ജനതയക്ക് ആരോഗ്യ സേവനങ്ങള്‍കൂടെ ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചികിത്സക്ക് ആവശ്യമുള്ള സാധന സാമഗ്രികള്‍ ലഭ്യമല്ലാതായതോടെ പല ഡിസ്പെന്‍സറികളും അടച്ചു.
തകരാറിലായ ചികിത്സാ ഉപകരണങ്ങള്‍ നന്നാക്കാനെ മാറ്റി നല്‍കാനോ ആളില്ലാത്ത അവസ്ഥായാണുള്ളത്. കലാപത്തെ തുടര്‍ന്ന് സേവനരംഗത്തുണ്ടായിരുന്ന വിദേശ കമ്പനികളുടെ പിന്‍വാങ്ങള്‍ തിരിച്ചടിയായി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യ സേവനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വളരെ കുറച്ച് ആശുപത്രികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പരിമിതമായ ചികിത്സാ സൌകര്യങ്ങളുള്ള ഇവിടേക്ക് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ കൂടുതല്‍ രോഗികളാണ് എത്തുന്നത്.