International Old
പ്രതിഷേധം ശക്തമായി; ഫ്രാന്‍സില്‍ ബുര്‍ഖിനി നിരോധം പിന്‍വലിച്ചുപ്രതിഷേധം ശക്തമായി; ഫ്രാന്‍സില്‍ ബുര്‍ഖിനി നിരോധം പിന്‍വലിച്ചു
International Old

പ്രതിഷേധം ശക്തമായി; ഫ്രാന്‍സില്‍ ബുര്‍ഖിനി നിരോധം പിന്‍വലിച്ചു

Alwyn
|
13 Dec 2017 6:52 AM GMT

ശരീരം മുഴുവന്‍ മറക്കുന്ന നീന്തല്‍ വേഷമായ ബുര്‍ഖിനി നിരോധിച്ച നടപടി ഫ്രഞ്ച് പരമോന്നത കോടതി റദ്ദാക്കി.

ശരീരം മുഴുവന്‍ മറക്കുന്ന നീന്തല്‍ വേഷമായ ബുര്‍ഖിനി നിരോധിച്ച നടപടി ഫ്രഞ്ച് പരമോന്നത കോടതി റദ്ദാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് കോടതി വിധി. നഗര മേയർക്ക്​ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന്​ ​കോടതി അറിയിച്ചു​. ബുർക്കിനി നിരോധത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ്​ ലീഗ്​ നൽകിയ ഹരജിയിലാണ്​ കോടതി വിധി. സാമാന്യബോധത്തിന്റെ വിജയമെന്നാണ് ഫ്രഞ്ച് മുസ്‍ലിം സംഘടന കോടതി വിധിയെ വിശേഷിപ്പിച്ചത്.

ശിരോവസ്ത്രവും ബുര്‍ഖിനിയും ധരിച്ച മുസ്‍ലിം സ്ത്രീകളില്‍ നിന്ന് പൊലീസ് പിഴയീടാക്കുന്നത് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. ഭീകരാക്രമണം നടന്ന നൈസില്‍ പാരമ്പര്യശിരോവസ്ത്രവും ബുര്‍ഖിനിയും ധരിച്ച സ്ത്രീയെ നാലു പുരുഷ പൊലീസുദ്യോഗസ്ഥന്‍മാര്‍ വളഞ്ഞു വെച്ച് ബുര്‍ഖിനിയഴിപ്പിക്കുകയും പിഴയീടാക്കുകയും ചെയ്തതിന്റെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളോടും സ്ത്രീകളോടും ഒന്നുകില്‍ അവ ഊരിമാറ്റാനോ അല്ലെങ്കില്‍ ബീച്ചുകളില്‍ നിന്ന് പുറത്തുപോവാനോ ആവശ്യപ്പെടുന്ന വീഡിയോകള്‍ നവമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് സ്വാതന്ത്ര്യദിനത്തില്‍ ആഘോഷ പരിപാടികളിലേര്‍പ്പെട്ടു കൊണ്ടിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 86 പേരെ കൊലപ്പെടുത്തിയ നൈസ് ഭീകരാക്രമണത്തിനു ശേഷം ഫ്രഞ്ച് റിവീയറിലെ നിരവധി റിസോര്‍ട്ടുകള്‍ ശിരോവസ്ത്രവും ഹിജാബും ധരിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ ഹിജാബ് ധരിച്ച സ്ത്രീകളുള്‍പ്പെട്ട കുടുംബത്തെ ആള്‍ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

Similar Posts