International Old
റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 35 വര്‍ഷത്തിന് ശേഷം മോചനംറൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 35 വര്‍ഷത്തിന് ശേഷം മോചനം
International Old

റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 35 വര്‍ഷത്തിന് ശേഷം മോചനം

Jaisy
|
15 Dec 2017 10:58 AM GMT

കുറ്റവാളി അപകടകാരിയല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി നടപടി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ചയാളെ കോടതി മോചിപ്പിച്ചു. 35 വര്‍ഷത്തിന് ശേഷമാണ് ഫെഡറല്‍ കോടതിവിധി. കുറ്റവാളി അപകടകാരിയല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി നടപടി.

1981ലാണ് സംഭവം. വാഷിങ്ടണിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ വെച്ച് ജോണ്‍ ഹിങ്ക്‌ലി എന്നയാള്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് നേരെ തോക്കുമായി ചാടിവീണു. ഭാഗ്യംകൊണ്ടാണ് റീഗന്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ റീഗനുള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. സംഭത്തെത്തുടര്‍ന്ന് ജയിലിലായ ജോണ്‍ ഹിങ്ക്‌ലിയെ മോചിപ്പിക്കാന്‍ 35 വര്‍ഷത്തിന് ശേഷം ഫെഡറല്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.. ജോണ്‍ അപകടകാരിയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ആഗസ്റ്റ് അഞ്ചിന് ശേഷം പ്രതിയെ ജയിലില്‍ നിന്ന് പുറത്തുവിടണമെന്ന് പതിനാല് പേജുള്ള കോടതി ഉത്തരവില്‍ പറയുന്നു. ജയില്‍വാസത്തിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാഷിങ്ടണിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറുപത്തിയൊന്നുകാരനായ പ്രതിയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

Similar Posts