International Old
ആണവരംഗത്തും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയും അമേരിക്കയും തോളോടുതോള്‍ആണവരംഗത്തും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയും അമേരിക്കയും തോളോടുതോള്‍
International Old

ആണവരംഗത്തും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയും അമേരിക്കയും തോളോടുതോള്‍

admin
|
16 Dec 2017 7:57 PM GMT

മോദി അമേരിക്കന്‍‌ കോണ്‍ഗ്രസിന്റെ ഇരുസഭകളെയും ഇന്ന് അഭിസംബോധന ചെയ്യും.

ആണവരംഗത്തും സുരക്ഷക്കും വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി- ബരാക് ഒബാമ സംയുക്ത പ്രസ്താവന. സിവില്‍ ആണവ സഹകരണത്തിലുളള പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ആണവ ദാതാക്കളുടെ ഗ്രൂപ്പിലും മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഗ്രൂപ്പിലും അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കുള്ള അമേരിക്കന്‍ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം തടയുന്നത് സംബന്ധിച്ച് പാരീസില്‍ ലോകരാഷ്ട്രങ്ങള്‍ എത്തിച്ചേര്‍ന്ന കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ എന്ത് ചെയ്യണമെന്ന കാര്യമാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്.

മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ ഗ്രൂപ്പിലും ആണവദാതാക്കളുടെ ഗ്രൂപ്പിലും അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒബാമ പിന്തുണ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതോടെ ഇന്ത്യക്ക് ഏറ്റവും പുതിയ മിസൈല്‍ സാങ്കേതിക വിദ്യ കരസ്ഥമാക്കാന്‍ കഴിയുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണം ലഭിച്ചതിലും നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

Similar Posts