ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു
|സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്നാണ് സൂചന.
ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ ചാവേറാക്രമണങ്ങളില്‍ 62പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്നാണ് സൂചന.
ഇറാഖിലെ വടക്ക് - പടിഞ്ഞാറന്‍ മേഖലയിലാണ് ചാവേറാക്രമണങ്ങളുണ്ടായത്. ഐ.എസിന് വലിയ സ്വാധീമുള്ള മേഖലായാണിത്.
അന്‍ബാര്‍ പ്രവശ്യയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദിലെ സലാഹുദ്ദീന്‍ പ്രവശ്യയില്‍ വ്യോമതാവളത്തിന് സമീപമുണ്ടായ ആക്രമത്തില്‍ 18 സര്‍ക്കാര്‍ അനുകൂല ഷിയ മിലിട്ടറി ഗ്രൂപ്പിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഫലൂജയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ പ്രധാനമനന്ത്രിയുടെ സുരക്ഷാസേനയ്ക്ക നേരെയും ആക്രമണമുണ്ടായി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നസ്‌റിയ പട്ടണത്തില്‍ റസ്റ്ററന്‍റില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ മറ്റിടങ്ങളിലും ചാവേര്‍ സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്പിന്നില്‍ ഐഎസ് തന്നെയാണെന്നാണ് സൂചന. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.