ബ്രെക്‍സിറ്റ്: ലോകനേതാക്കള്‍ക്കിടയില്‍ ആശങ്ക
|ബ്രിട്ടന്‍ ജനതയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്‍റെ തീരുമാനം ലോകനേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. ബ്രിട്ടന്‍റെ തീരുമാനം വേദനാജനകമാണെന്നായിരുന്നു ഫ്രാന്‍സിന്‍റെ പ്രതികരണം. മേഖലയില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതക്ക് വഴിവെക്കുന്നതാണ് ഹിതപരിശോധന ഫലമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രസും പറഞ്ഞു. എന്നാല്‍ ബ്രിട്ടന്‍ ജനതയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു.
ഹിതപരിശോധനയുടെ ഫലം യൂറോപ്യന്‍ യൂണിയനെ മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥയെ ആകെ ബാധിക്കും. കാരണം എണ്ണവില തകര്‍ച്ചയിലാണ്.യൂറോയും പൌണ്ടും ഇതിന്റെ അനന്തരഫലം അനുഭവിക്കുകയാണ്.
സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ഐഎം എഫ് സസൂക്ഷ്മം നിരീക്ഷിക്കും. സാമ്പത്തിക സ്ഥിരതക്ക് ശ്രമിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് എം ഡി ക്രിസ്റ്റിന്‍ ലഗാര്‍ഡെ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ബ്രക്സിറ്റിലടങ്ങിയിരിക്കുന്ന സെമിറ്റിക് വിരുദ്ധതയും, ഇസ്ലാമോഫോബിയയും, തുര്‍ക്കി വിരുദ്ധതതയും തടയാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ പ്രബുദ്ധതയുടെ അടിസ്ഥാനമാണ് ഇവര്‍ തകരാറിലാക്കിയത്.
യുകെയുമായുള്ള ബന്ധം ഒഴിച്ചുകൂടാനാകാത്തതാണ്. അത് വിശേഷമാര്‍ന്നതുമാണ്. യു.കെയുമായുള്ള യുഎസ് ബന്ധം ഇനിയും പഴയത് പോലെ തന്നെ തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടെ അഭിപ്രായപ്പെട്ടു.