ബ്രിട്ടന്‍ ഉടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഇയു അംഗങ്ങള്‍
|നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷം എടുക്കുമെന്നിരിക്കെയാണ് വേഗത്തില്‍ സംഘടന വിട്ട് പുറത്തുപോവണമെന്ന അഭ്യര്‍ഥനയുമായി ഇയു മന്ത്രിമാര്‍ രംഗത്തെത്തിയത്.
ഹിതപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടന്‍ ഉടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന അഭ്യര്‍ഥനയുമായി ഇയു മന്ത്രിമാര്‍ രംഗത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷം എടുക്കുമെന്നിരിക്കെയാണ് വേഗത്തില്‍ സംഘടന വിട്ട് പുറത്തുപോവണമെന്ന അഭ്യര്‍ഥനയുമായി ഇയു മന്ത്രിമാര്‍ രംഗത്തെത്തിയത്.
ജര്‍മന്‍ വിദേശ കാര്യമന്ത്രി ഫ്രാങ് വാള്‍ട്ടറാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാടറിയിച്ച് ആദ്യം രംഗത്തെത്തിയത്. ബ്രിട്ടന്‍ ഇയു വിടുന്നതിനുള്ള ചര്‍ച്ചകള്‍ കഴിയും വേഗം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടന്‍ ഇയു വിടാന്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ആറ് സ്ഥാപകാംഗങ്ങള്‍ പുതിയ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് ജര്‍മന്‍ വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയുണ്ടായത്.
ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന യോഗത്തില്‍ ജര്‍മനിയെ കൂടാതെ ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ് എന്നീ ഇയു സ്ഥാപകാംഗങ്ങളാണ് പങ്കെടുത്തത്. 1950 മുതല്‍ ഈ ആറ് രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്.