കള്ളപ്പണ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് സ്വിറ്റ്സര്‍ലന്റ്
|നികുതി വിവരങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സ്വിറ്റ്സര്‍ലന്റിന്റെ നീക്കം
സ്വിറ്റ്സര്‍ലന്റില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍. നികുതി വിവരങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സ്വിറ്റ്സര്‍ലന്റിന്റെ നീക്കം. സ്വിറ്റ്സര്‍ലന്റ് മാധ്യമങ്ങളാണ് സര്‍ക്കാര്‍ നീക്കം വാര്‍ത്തയാക്കിയത്.
2019 ഓടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നാണ് സ്വിറ്റ്സര്‍ലന്റ് പ്രതീക്ഷിക്കുന്നത്. ഇത് നടപ്പാക്കുന്നതിലൂടെ സ്വിസ്സ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരവും ജി 20യുടെ ഉപദേശത്തിന് വഴങ്ങിയുമാണ് തീരുമാനം.
ഇതിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്റില്‍ ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫോര്‍മേഷന്‍ പദ്ധതി നടപ്പാക്കയിട്ടുണ്ട് രാജ്യം. ഇതനുസരിച്ച് അക്കൌണ്ട് വിവരങ്ങള്‍ അതത് രാജ്യങ്ങളിലെ നികുതി വകുപ്പിന് ലഭ്യമാക്കും. പണം എവിടെ നിന്ന് ആരൊക്കെ എപ്പോള്‍ നിക്ഷേപിച്ചു എന്നീ വിവരങ്ങളും സര്‍ക്കാറിന് ലഭിക്കും. ഇതോടെ കള്ളപ്പണക്കാരുടെ പട്ടിക സര്‍ക്കാറിന് സ്വന്തമായുണ്ടാക്കാം. ഇന്ത്യയടക്കം 20 രാജ്യങ്ങളുമായി ചേര്‍ന്നാണ് ഈ പദ്ധതി. എന്നാല്‍ സ്വിസ്സ് ബാങ്കുകള്‍ തീരുമാനത്തിനെതിരെ രംഗത്തുണ്ട്. ഉപഭോക്താവിന്റെ എല്ലാ വിവരങ്ങലിലേക്കും നേരിട്ട് ഇടപെടാന്‍ അനുവദിക്കാനാകില്ല എന്നാണ് ഇവരുടെ നിലപാട്. സ്വിസ്സ് സര്‍ക്കാറിന്റെ തീരുമാനെ മറികടക്കാന്‍ നിയമോപദേശം തേടിയിട്ടുണ്ട് ബാങ്കുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചക്കും ഇവര്‍.