International Old
ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് അരികെഹിലരി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് അരികെ
International Old

ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് അരികെ

admin
|
3 Jan 2018 1:27 AM GMT

പ്രൈമറികളുടെ ഫലം കൂടെ വരുന്നതോടെ ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വനിതയാവും ഹിലരി.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിക്കാനുള്ള അവസാന ചുവട് വെപ്പിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. ഇന്ന് നടക്കാനിരിക്കുന്ന പ്രൈമറികളുടെ ഫലം കൂടെ വരുന്നതോടെ ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വനിതയാവും ഹിലരി. പാര്‍ട്ടി പ്രതിനിധികളുടെ മൂന്നില്‍ രണ്ട് പിന്തുണയോടെയാകും ഹിലരി നാമനിര്‍ദേശം ചെയ്യപ്പെടുക.

പ്യൂട്ടോറിക്കയിലും വെർജിന്‍ ദ്വീപുകളിലും നടന്ന ഡമോക്രാറ്റിക് പ്രൈമറികളില്‍ വിജയം നേടിയ ഹിലരിക്ക് മുന്നില്‍ ഇനി കാര്യമായ തടസ്സങ്ങളില്ല. പ്യൂട്ടോറിക്കയില്‍ ഞായറാഴ്ച നടന്ന പ്രൈമറിയില്‍ 30 പ്രതിനിധികളുടെ കൂടി പിന്തുണ ഹിലരി നേടി. ഇന്ന് ന്യൂജഴ്സി, കലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നീ പ്രൈമറികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഹിലരിക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനാവും.

2382 പേരുടെ പിന്തുണയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടത്. ഹിലരിക്ക് ഇപ്പോള്‍ 2354 പ്രതിനിധികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. കലിഫോര്‍ണിയയില്‍ മാത്രം 546 പ്രതിനിധികളാണ് ഉള്ളത്. ഹിലരിയുടെ എതിരാളി ബേണി സാന്‍ഡേഴ്സ് ഇനി ഒപ്പമെത്താന്‍ സാധ്യതയില്ല. ഇതുവരെ 1565 പ്രതിനിധികളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. അതേസമയം, ഡോണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Related Tags :
Similar Posts