International Old
തായ്‍ലന്‍ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥതായ്‍ലന്‍ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ
International Old

തായ്‍ലന്‍ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ

Alwyn K Jose
|
7 Jan 2018 9:28 PM GMT

കിരീടാവകാശിയും മകനുമായ വജീറലൊങ്കോണ്‍ അധികാരമേറ്റെടുക്കാത്തതിനെത്തുടര്‍ന്നാണിത്. രാജ്യത്ത് ഒരു വര്‍ഷത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ഭുമിബോല്‍ രാജാവിന്റെ മരണത്തെത്തുടര്‍ന്ന് തായ്‌ലന്‍ഡിന്റെ രാഷ്ട്രീയസ്ഥിതി അനിശ്ചിതത്വത്തിലായി. കിരീടാവകാശിയും മകനുമായ വജീറലൊങ്കോണ്‍ അധികാരമേറ്റെടുക്കാത്തതിനെത്തുടര്‍ന്നാണിത്. രാജ്യത്ത് ഒരു വര്‍ഷത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

കഴിഞ്ഞ വ്യാഴാഴാചയാണ് തായ്‌ലന്‍ഡ് രാജാവ് ഭുമിബോല്‍ മരിച്ചത്. പകരം അധികാരമേറ്റെടുക്കേണ്ട മകന്‍ വജീറലൊങ്കോണ്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. അധികാരമേറ്റെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അറുപത്തിനാലുകാരനായ വജീറലൊങ്കോണ്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണകാര്യത്തില്‍ അധികാരമേറ്റടുക്കലിലെ താമസം തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു പരിപാടികളും ഒരുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കല്യാണം, സിനിമ, നാടകം, ബാറുകള്‍, സമ്മേളനങ്ങള്‍ തുടങ്ങി എല്ലത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ബാങ്കോകിലെ വ്യവസായത്തെയും ദുഖാചരണം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Similar Posts