അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി
|ഇറ്റലിയിലേക്ക് കടക്കുകയായിരുന്ന 500 ഓളം അഭയര്‍ഥികളെ ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തി. അഭയാര്‍ഥികളുമായി മത്സ്യബന്ധന ബോട്ടില്‍ ഈജിപിതില്‍ നിന്ന് വരികയായിരുന്നു ബോട്ട്.
ഇറ്റലിയിലേക്ക് കടക്കുകയായിരുന്ന 500 ഓളം അഭയര്‍ഥികളെ ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തി. അഭയാര്‍ഥികളുമായി മത്സ്യബന്ധന ബോട്ടില്‍ ഈജിപിതില്‍ നിന്ന് വരികയായിരുന്നു ബോട്ട്. മത്സ്യബന്ധന ബോട്ടില്‍ അഭയാര്‍ഥികളെ കുത്തി നിറച്ച് വരികയായിരുന്ന 2 ബോട്ടുകളാണ് ഇറ്റാലിയന്‍ തീരസേന രക്ഷപ്പെടുത്തിയത്. അഭയാര്‍ഥികളെ രക്ഷപ്പെടുത്തുന്നതില്‍ തീരസേനക്കൊപ്പം ഫിന്‍ലന്‍റ് സൈനിക കപ്പലും പങ്കു ചേര്‍ന്നു. ബോട്ടില്‍ 800 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍. രക്ഷപ്പെടുത്തിയവരെ സിസിലിയന് തീരത്ത് എത്തിച്ചു. അഭയാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനങ്ങള്‍ തീരസേന ഒരുക്കിയിട്ടുണ്ട്. ഇവരുടെ വൈദ്യ പരിശോധനകള്‍ നടത്തുന്നതിന് റെഡ് ക്രോസ് അംഗങ്ങളും രംഗത്തുണ്ട്. എന്നാല്‍ ബോട്ടിലുണ്ടായവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.