ലിബിയയില്‍ ഐഎസുമായുള്ള ഏറ്റുമുട്ടലിനിടെ 34 സൈനികര്‍ കൊല്ലപ്പെട്ടു
|സിര്‍തില്‍ വളരെയധികം മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും സിര്‍തില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ ഉടന്‍ ഐഎസില്‍ നിന്നും പിടിച്ചെടുക്കാനാകുമെന്നും സൈന്യം അറിയിച്ചു.
ഐഎസുമായുള്ള ഏറ്റുമുട്ടലിനിടെ ലിബിയയില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐഎസ് നിയന്ത്രണത്തിലുള്ള സിര്‍ത് നഗരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
സിര്‍തിലെ ഒരു ആശുപത്രിയാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്ക് പുറത്ത് വിട്ടത്. കൊല്ലപ്പെട്ട 34 സൈനികരുടെ വിവരങ്ങള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 180 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സിര്‍തില്‍ ഐഎസുമായി നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണത്തെ കുറിച്ച് കൂടുതലൊന്നും അറിയിക്കാന്‍ സര്‍ക്കാരോ സൈനിക വൃത്തങ്ങളോ തയ്യാറായിട്ടില്ല.
അതേസമയം സിര്‍ത് ഐഎസില്‍ നിന്നും പിടിച്ചെടുക്കാനുള്ള അവസാന ഘട്ടത്തിലെത്തിയതായി സൈന്യം അറിയിച്ചു. ആയിരത്തോളം സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സിര്‍തില്‍ വളരെയധികം മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും സിര്‍തില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ ഉടന്‍ ഐഎസില്‍ നിന്നും പിടിച്ചെടുക്കാനാകുമെന്നും സൈന്യം അറിയിച്ചു.
മെയ് മുതലാണ് സിര്‍തില്‍ ആക്രമണം ശക്തമായത്. തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് ഭാഗത്താണ് സിര്‍ത് സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ ഐഎസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണവും നടക്കുന്നുണ്ട്.