International Old
ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്‍കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനംദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്‍കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം
International Old

ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്‍കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം

admin
|
15 Jan 2018 1:07 AM GMT

ദമാസ്കസിന്റെ സമീപ പ്രദേശങ്ങളായ ദരായയിലും കിഴക്കന്‍ ഗൌത്തയിലും 72 മണിക്കൂര്‍ നീണ്ടു നില്‍കുന്ന വെടിനിര്‍ത്തലിനാണ് റഷ്യ ആഹ്വാനം ചെയ്തത്

ദമാസ്കസ് പ്രാന്തപ്രദേശങ്ങളില്‍ താല്‍കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം. ദമാസ്കസിന്റെ സമീപ പ്രദേശങ്ങളായ ദരായയിലും കിഴക്കന്‍ ഗൌത്തയിലും 72 മണിക്കൂര്‍ നീണ്ടു നില്‍കുന്ന വെടിനിര്‍ത്തലിനാണ് റഷ്യ ആഹ്വാനം ചെയ്തത്. സിറിയന്‍ പ്രസിഡണ്ട് ബശ്ശാര്‍ അല്‍ അസദിന്റെ ശക്തികേന്ദ്രങ്ങളായ ജബ്‍ലയിലും താര്‍തസിലും നിരവധി പേരുടെ ജീവനപഹരിച്ച ഐഎസ് ചാവേറാക്രമണങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ആഹ്വാനം. ചാവേറാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞിട്ടുണ്ട്. ജബ്‍ല നാഷനല്‍ ഹോസ്പിറ്റലില്‍ നടന്ന ചാവേറാക്രമണത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും രോഗികളും രോഗികളുടെ ബന്ധുക്കളുമാണ്. സംഭവത്തില്‍ 3 ഡോക്ടര്‍മാരും നഴ്സുമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലോകാര്യോഗ്യ സംഘടന അറിയിച്ചു. അലപ്പോയിലും ദരായയിലും വിമത കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണം നിര്‍ത്തിവെക്കാന്‍ സിറിയന്‍ ഭരണകൂടത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്ര് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗയ് ലാവ്റോവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Similar Posts