കോപ്പ അമേരിക്ക: ചിലിക്കെതിരെ മെസി ഇറങ്ങിയേക്കില്ല
|കോപ്പ അമേരിക്കയില്‍ നാളെ ചിലിയോട് പകരംവീട്ടാന്‍ ഇറങ്ങുന്ന അര്‍ജന്റീനന്‍ പടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
കോപ്പ അമേരിക്കയില്‍ നാളെ ചിലിയോട് പകരംവീട്ടാന്‍ ഇറങ്ങുന്ന അര്‍ജന്റീനന്‍ പടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കാണ് മെസിക്ക് വില്ലനായത്. കോപ്പ അമേരിക്കയ്ക്കു മുന്നോടിയായി നടന്ന ഹോണ്ടുറാസിനെതിരായ സന്നാഹ മല്‍സരത്തിനിടെ പരിക്ക് മൂലം മെസി കളംവിട്ടിരുന്നു. ശക്തമായ പുറംവേദനയാണ് അന്ന് കളിക്കളം വിടാന്‍ മെസിയെ നിര്‍ബന്ധിതനാക്കിയത്. ആദ്യ ഇലവനില്‍ ബൂട്ടണിഞ്ഞില്ലെങ്കിലും പകരക്കാരന്റെ വേഷത്തില്‍ മെസി നിര്‍ണായക ഘട്ടത്തില്‍ നീലപ്പടയുടെ കുന്തമുനയാകുമെന്നാണ് പ്രതീക്ഷ. അവസാനവട്ട പരിശീലനത്തിന് ശേഷം മെസിയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ ബാലന്‍ഡി ഓര്‍ ജേതാവായ ബാഴ്സലോണ താരം, സ്‍പെയിനില്‍ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ക്ക് ഹാജരായ ശേഷം വെള്ളിയാഴ്ചയാണ് ടീമിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം സാന്റിയാഗോ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ചിലിയില്‍ നിന്നേറ്റ തോല്‍വിയുടെ രുചി അര്‍ജന്റീന ഇനിയും മറന്നിട്ടില്ല. ഇതിന് പ്രതികാരം ചെയ്യുകയാണ് നീലപ്പടയുടെ ലക്ഷ്യം.