International Old
ഇക്വഡോര്‍ ഭൂചലനം: മരണം 413 ആയിഇക്വഡോര്‍ ഭൂചലനം: മരണം 413 ആയി
International Old

ഇക്വഡോര്‍ ഭൂചലനം: മരണം 413 ആയി

admin
|
28 Jan 2018 2:13 AM GMT

കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി. കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സഹായ വാഗ്ദാനവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് തീരദേശപട്ടണമായ പെഡര്‍നേല്‍സ് പ്രദേശത്ത് റിcക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 350ലധികം പേര്‍ മരിച്ച ഭൂചലനത്തില്‍ 2000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി 10,000ത്തിലധികം സൈനികരെയും 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായിട്ടുണ്ട്. ചികിത്സാസഹായമെത്തിക്കുന്നതിന്റെ ഭാഗമായി ക്യൂബ‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇക്വഡോറിലേക്കയക്കും. ദുരന്തനിവാരണ പരീശീലനം നേടിയ 700 പേരെയും ക്യൂബ ഇക്വഡോറിലേക്കയക്കും.

ദുരന്ത ബാധിതര്‍ക്ക് സഹായവുമായി ബൊളീവിയയും മെക്സികോയും രംഗത്തതെത്തി. ഭക്ഷണവും കുടിവെള്ളവും മരുന്നുമടക്കമുള്ള സാമഗ്രികള്‍ കയറ്റിയുള്ള വിമാനം ബൊളീവിയയുടെ ഇക്വഡോറിലേക്കയച്ചു. ഇക്വഡ‍ോറിലേക്ക് കഴിയുന്നത്ര സഹായമെത്തിക്കാന്‍ മറ്റ് രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്

Related Tags :
Similar Posts