മുസ്‍ലിം അഭയാര്‍ഥികളെ ഏറ്റെടുക്കും: ട്രംപിന് മറുപടിയുമായി സ്റ്റാര്‍ ബക്സ്
|പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്സും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രംഗത്ത്.
പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്സും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രംഗത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പതിനായിരം മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി സ്റ്റാര്‍ബക്സ് സിഇഒ ഹോവാര്‍ഡ് ഷൂള്‍ട്സ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
പ്രമുഖ അമേരിക്കന്‍ കോഫി കമ്പനിയായ സ്റ്റാര്‍ബക്സിന്റെ ചെയര്‍മാനും സിഇഒയുമായ ഹോവാര്‍ഡ് ഷൂള്‍ട്സ് ആണ് ഡോണാള്‍ഡ് ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പതിനായിരം മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി പറഞ്ഞ ഹോവാര്‍ഡ് ഷൂള്‍ട്സ് തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ യാതൊരുവിധ വേര്‍തിരിവുമുണ്ടാകില്ലെന്നും വ്യക്തമാക്കി. ജീവനക്കാര്‍ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമകാലിക വിഷയങ്ങളിള്‍ മുന്‍പും ഹോവാര്‍ഡ് ഷൂള്‍ട്സ് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞും നിലപാട് വ്യക്തമാക്കിയും രംഗത്തു വന്നിരുന്നു. സ്റ്റാര്‍ബക്സിന്റെ മേധാവിയായിരിക്കെ കൈക്കൊണ്ട പല തീരുമാനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സ്റ്റാര്‍ ബക്സ് ഹോട്ടലുകളില്‍ തോക്ക് നിരോധിച്ചും വംശീയവാദം വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചുമുള്ള തീരുമാനങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. ഒബാമ കെയര്‍ റദ്ദാക്കിയതിനെതിരെയും മെക്സിക്കോ ബന്ധം വഷളാക്കിയതിനെതിരെയും അടുത്തിടെ സ്റ്റാര്‍ ബക്സ് മേധാവി രംഗത്തു വന്നിരുന്നു.