International Old
മുഹമ്മദലിക്ക് അന്തിമോപചാരം; സംസ്‌കാരം നടന്നുമുഹമ്മദലിക്ക് അന്തിമോപചാരം; സംസ്‌കാരം നടന്നു
International Old

മുഹമ്മദലിക്ക് അന്തിമോപചാരം; സംസ്‌കാരം നടന്നു

admin
|
11 Feb 2018 2:24 AM GMT

ലോക പ്രശസ്ത ബോക്‌സിങ് താരം മുഹമ്മദലിയുടെ സംസ്‌കാര ചടങ്ങുകള്‍ ജന്‍മാനാടായ ലൂയിസ് വില്ലയില്‍ നടന്നു

ലോക പ്രശസ്ത ബോക്‌സിങ് താരം മുഹമ്മദലിയുടെ സംസ്‌കാര ചടങ്ങുകള്‍ ജന്‍മാനാടായ ലൂയിസ് വില്ലയില്‍ നടന്നു. ലോക നേതാക്കളടക്കം പതിനായിരങ്ങളാണ് അന്തിമോപചാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലൂയിസ് വില്ലയിലെത്തിയത്.

ബോക്‌സിങ് രംഗത്തെ അതികായന്‍ എന്നതിലുപരി വര്‍ണവിവേചനത്തിനെതിരെ അലി നടത്തിയ പോരാട്ടത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മരണാനന്തര ചടങ്ങുകള്‍. തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ലൂയിസ് വില്ലയിലെ ഫ്രീഡം ഹാളിലേക്ക് ഒഴുകിയെത്തിയത്.

പൂര്‍ണമായും ഇസ്ലാമികാചാര പ്രകാരമായിരുന്നു അന്ത്യോപചാര കര്‍മ്മങ്ങള്‍. രാഷ്ട്രതലവന്മാര്‍ മുതല്‍ സാധാരക്കാര്‍ വരെ ചടങ്ങില്‍ പങ്കെടുത്തു. മുസ്ലിം ലിബറല്‍ ആര്‍ട്‌സ് കോളേജ് സ്ഥാപകനായ ഇമാം സെയ്ദ് ഷാക്കിറാണ് മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.

Related Tags :
Similar Posts